ആൻഡ്രോയിഡ് വേണ്ട ;പുതിയ Harmony ഓപ്പറേറ്റിംഗ് സിസ്റ്റവുമായി വാവേ എത്തുന്നു
കഴിഞ്ഞ കുറെ നാളുകളായി ഹുവാവെയുടെ സ്മാർട്ട് ഫോണുകൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .അമേരിക്ക ഹുവാവെയുടെ സ്മാർട്ട് ഫോണുകളെ ബ്ലാക്ക് ലിസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഗൂഗിളും ഹുവാവെയ്ക്ക് എതിരെ തിരിഞ്ഞത് .ഹുവാവെയുടെ സ്മാർട്ട് ഫോണുകളിൽ നിന്നുള്ള ഗൂഗിളിന്റെ ചില ആപ്ലികേഷനുകൾ നിർത്തലാക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു .കൂടാതെ ഹുവാവെയുടെ സ്മാർട്ട് ഫോണുകളിൽ നിന്നും ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും പിൻവലിക്കുന്നതായി കേട്ടിരുന്നു .
എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾ ഹുവാവെയുടെ സ്മാർട്ട് ഫോണുകളെ വാണിജ്യപരമായി ഒരുപാടു തളർത്തിയിരുന്നു എന്നുതന്നെ പറയാം .ഇന്ത്യൻ വിപണിയിലും അതിനു ശേഷം ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് വേണ്ടത്ര ചലനം സൃഷ്ടിക്കുവാൻ കഴിഞ്ഞില്ല .ഹുവാവെയുടെ അതിനു ശേഷം പുറത്തിറങ്ങിയ ഹോണർ 20 കൂടാതെ ഹോണർ 20ഐ എന്നി മോഡലുകൾ വിപണിയിൽ പ്രതീക്ഷിച്ചത്ര വിപണനം കൈവരിച്ചില്ല .ഹോണർ 20ഐ നിലവിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണ് .
എന്നാൽ ഇപ്പോൾ ഹുവാവെയുടെ സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്തയാണ് ഹുവാവെയിൽ നിന്നും പുറത്തുവന്നിരിക്കുന്നത് .ആൻഡ്രോയിഡിനെ വെല്ലുന്നതരത്തിലുള്ള പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഹുവാവെ എത്തുന്നു . Harmony എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവുമായാണ് ഹുവാവെ ഇനി എത്തുന്നത് .ആൻഡ്രോയിഡ് കൂടാതെ iOS പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തേക്കാളും തികച്ചും വെത്യസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഹാർമോണി ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണ് അവകാശപ്പെടുന്നത് .