തകർപ്പൻ സ്പീഡിൽ ഇത്തിസലാത്തിന്റെ 5G സർവീസ് എത്തി

തകർപ്പൻ സ്പീഡിൽ ഇത്തിസലാത്തിന്റെ 5G സർവീസ് എത്തി
HIGHLIGHTS

UAE യിലെ പ്രമുഖ നെറ്റവർക്ക് ആയ ഇത്തിസലാത്തിന്റെ 5G ആണ്

5ജി ഹോം ഇന്റർനെറ്റ് സർവീസുകളാണ് ഇപ്പോൾ ലഭിക്കുന്നത്

UAE ലെ മലയാളികൾക്ക് ആദ്യം തന്നെ 10 മടങ്ങു വേഗതിയിൽ സഞ്ചരിക്കുന്ന 5 ജി സർവീസുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ്

ഇന്ന് ലോകം കാത്തിരിക്കുന്നത് ഒരേ ഒരു ടെക്ക്നോളജിയ്ക്ക് വേണ്ടി മാത്രമാണ് ,അത് 5ജി ടെക്ക്നോളജിയാണ് .ഇന്ത്യയിൽ ജിയോയുടെ 5 ജി സർവീസുകൾ കഴിഞ്ഞ മാസ്സങ്ങളിൽ പ്രഖ്യാപിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ഗൾഫ് മലയാളികൾക്ക് അതിന് മുൻപ് തന്നെ 5 ജി നെറ്റ്വർക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

UAE ലെ പ്രമുഖ നെറ്റ് വർക്ക് ആയ ഇത്തിസലാത്തിന്റെ 5 ജി നെറ്റ് വർക്ക് ആണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .5 ജി സപ്പോർട്ട് സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ഉപഭോതാക്കൾക്ക് ഇത് ലഭ്യമാകുന്നത് .4 ജിയെക്കാളും 10 മടങ്ങു വേഗതയിലാണ് ഈ 5 ജി സർവീസുകൾ ലഭിക്കുന്നത് .ഇപ്പോൾ ഇത്തിസാലാത് 1Gbps വേഗതയിൽ വരെ ഉപഭോതാക്കൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട് .

അതുപോലെ തന്നെ ഇപ്പോൾ ഇത്തിസലാത്തിന്റെ വരിക്കാർക്ക് 5 ജി സേവനങ്ങൾക്ക് ഒപ്പം 4 കെ വിഡിയോകളും കൂടാതെ ക്‌ളൗഡ്‌ ഗെയിമിങ്ങുകളും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .അതുകൊണ്ടു തന്നെ UAE ലെ മലയാളികൾക്ക് ആദ്യം തന്നെ 10 മടങ്ങു വേഗതിയിൽ സഞ്ചരിക്കുന്ന 5 ജി സർവീസുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo