സ്മാർട്ട് ഫോണുകളിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് Truecaller.ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലക്ഷകണക്കിന് ആളുകളാണ് Truecaller എന്ന ആപ്ലികേഷനുകൾ ഇന്ത്യയിൽ ഉപയോഗിക്കുന്നത് .വിളിക്കുന്ന ആളുകളുടെ വിവരങ്ങൾ അതിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളവർ ആണെങ്കിൽ ലഭിക്കുന്നു .
അതുപോലെ തന്നെ ഒരു ദിവസ്സം ഇന്ത്യയിൽ ലക്ഷകണക്കിന് സ്പാം കോളുകളാണ് വരുന്നത് .അനാവശ്യമായ കോളുകൾ എടുക്കുവാതിരിക്കുകവും ഈ Truecaller ആപ്ലികേഷനുകൾ ഒരു പരിധിവരെ സഹായിക്കാറുണ്ട് .എന്നാൽ ഇപ്പോൾ ഇതാ ട്രായുടെ പുതിയ അറിയിപ്പുകൾ ഇതാ എത്തിയിരിക്കുന്നു .ഗവണ്മെന്റിന്റെ Truecaller മാതൃകയിൽ പുതിയ സംവിധാനങ്ങൾ എത്തുന്നു .
Truecallerആപ്പിന് സമാനമായ പുതിയ കോളർ ഐ ഡി സംവിധാനങ്ങൾ ഒരുക്കുകയാണ് ട്രായ് .ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ തന്നെ ടെലികോം കമ്പനികളുമായി ട്രായ് നടത്തും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .ഈ വർഷം തന്നെ ഇതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .