ജോക്കർ വൈറസ് ;ഈ 17 ആപ്ലികേഷനുകൾ ഗൂഗിൾ നീക്കം ചെയ്തു

Updated on 29-Sep-2020
HIGHLIGHTS

വളരെ ശക്തമായ ഒരു വൈറസ് ആണ് ജോക്കർ വൈറസ്

ഇപ്പോൾ 17 ആപ്ലികേഷനുകൾ കൂടി ഗൂഗിൾ നീക്കം ചെയ്തിരിക്കുന്നു

പ്ലേ സ്റ്റോറുകളിൽ നിന്നുമാണ് ഇപ്പോൾ ഇത് നീക്കം ചെയ്തിരിക്കുന്നത്

ഇന്ന് ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ ലഭിക്കാത്ത ആപ്ലികേഷനുകൾ വളരെ കുറവാണു .ഏത് കാര്യത്തിന് അനിയോജ്യമായ ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണു് .എന്നാൽ ഇത്തരത്തിൽ ആപ്ലികേഷനുകൾ നമ്മൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കാത്ത പല കാര്യങ്ങളും ഉണ്ട് .അതിൽ ഒന്നാണ് വൈറസ് (MALWARE ).നമ്മൾ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും പല തരത്തിലുള്ള വയറസുകൾ കയറിപറ്റാറുണ്ട് .

എന്നാൽ അത്തരത്തിൽ ഇപ്പോൾ ഇതാ 17 ആപ്ലികേഷനുകൾ കൂടി ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തിരിക്കുന്നു .കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടുവരുന്ന ജോക്കർ എന്ന വയറസ് തന്നെയാണ് ഇതിനും കാരണം .സുരക്ഷയെ കണക്കിലെടുത്തുകൊണ്ടാണ് ഇത്തരത്തിൽ ഇപ്പോൾ 17 ആപ്ലികേഷനുകൾ കൂടി പ്ലേ സ്റ്റോറുകളിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത് .

All Good PDF Scanner
Mint Leaf Message-Your Private Message
Unique Keyboard – Fancy Fonts & Free Emoticons
Tangram App Lock
Direct Messenger
Private SMS
One Sentence Translator – Multifunctional Translator
Style Photo Collage
Meticulous Scanner
Desire Translate
Talent Photo Editor – Blur focus
Care Message
Part Message
Paper Doc Scanner
Blue Scanner
Hummingbird PDF Converter – Photo to PDF
All Good PDF Scanner

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :