ഗൂഗിളിന്റെ കൊലകൊമ്പൻ പിക്സൽ 6എ ഫോണുകൾ വിപണിയിൽ എത്തുന്നു

ഗൂഗിളിന്റെ കൊലകൊമ്പൻ പിക്സൽ 6എ ഫോണുകൾ വിപണിയിൽ എത്തുന്നു
HIGHLIGHTS

Google Pixel 6a ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

ജൂലൈ 28 നു എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചകൾ

ഗൂഗിളിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു .Google Pixel 6a എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്.ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം Google Pixel 6a എന്ന സ്മാർട്ട് ഫോണുകൾ ജൂലൈ 28 നു വിപണിയിൽ എത്തും എന്നാണ് .എന്നാൽ ഇന്ത്യൻവിപണിയിൽ ഈ ഫോണുകൾ എത്തുന്നതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

GOOGLE PIXEL 6A SPECIFICATIONS AND FEATURES (RUMOURED)

ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ  6.2-inch Full-HD+ AMOLED ഡിസ്‌പ്ലേയിൽ വിപണിയിൽ എത്തുവാൻ ആണ് സാധ്യത .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം തന്നെ ഗൂഗിളിന്റെ ഈ പുതിയ GOOGLE PIXEL 6A  സ്മാർട്ട് ഫോണുകളിലും പ്രതീഷിക്കാവുന്നതാണ് .

Android 12 ൽ തന്നെ GOOGLE PIXEL 6A ഫോണുകൾ എത്തും എന്നാണ് സാധ്യത .ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

കൂടാതെ  4800mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ
GOOGLE PIXEL 6A  സ്മാർട്ട് ഫോണുകൾ 12 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo