Google Pixel 6a ഫോണുകളുടെ സെയിൽ ഇതാ ആരംഭിച്ചു;വില ?

Updated on 01-Aug-2022
HIGHLIGHTS

43,999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഇന്ത്യൻ വിപണിയിലേക്ക്‌ ഗൂഗിളിന്റെ മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു  .Google Pixel 6a ഫോണുകളാണ് ഗൂഗിളിൽ നിന്നും ഇപ്പോൾ  വിപണിയിൽ എത്തിയിരിക്കുന്നത്  .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .

അതുപോലെ തന്നെ  Pixel 6 ഫോണുകൾക്ക് സമാനമായ ഡിസൈൻ തന്നെയാണ് ഈ Google Pixel 6a ഫോണുകൾക്കും നൽകിയിരിക്കുന്നത് എന്നാണ് പിക്ക്ച്ചറുകളിൽ  നിന്നും വ്യക്തമാകുന്നത് .പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ആദ്യം എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .6.14 -ഇഞ്ചിന്റെ  Full HD+ OLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് ..

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഗൂഗിളിന്റെ സ്വന്തം Google Tensor പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 12 ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Charcoal കൂടാതെ Chalk എന്നി നിറങ്ങളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .43,999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :