ഇന്ത്യയിൽ എത്തിയില്ല ;ഈ ഫോൺ ആമസോണിൽ സെയിലിനു എത്തി

Updated on 28-Jun-2022
HIGHLIGHTS

Google Pixel 6 ഫോണുകൾ ഇതാ ആമസോണിൽ സെയിലിനു

ഇന്ത്യയിൽ ഈ ഫോണുകൾ ഒഫീഷ്യൽ ആയി ലോഞ്ച് ചെയ്തിട്ടില്ല

ലോക വിപണിയിൽ കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയിരുന്ന സ്മാർട്ട് ഫോൺ ആയിരുന്നു Google Pixel 6 എന്ന സ്മാർട്ട് ഫോണുകൾ .ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ ഒഫീഷ്യൽ ആയി ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇതാ ആമസോണിൽ സെയിലിനു എത്തിയിരിക്കുന്നു .Google Pixel 6 5G (Kinda Coral, 8GB RAM, 128GB Storage) മോഡലുകൾ ഇപ്പോൾ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .₹44,440 രൂപയാണ് വില വരുന്നത് .

ഗൂഗിൾ പിക്സൽ 6 സ്മാർട്ട് ഫോണുകൾ

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.40- ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഗൂഗിൾ  Tensor  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ  Android 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 കൂടാതെ 256  ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .4614mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .WiFi 6, Bluetooth 5.2, 5G എന്നിവ മറ്റു ഫീച്ചറുകളാണ് .ആമസോണിലൂടെ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .44440 രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :