മിഡ് റെയിഞ്ചിൽ GOOGLE PIXEL 4A ഫോണുകൾ പുറത്തിറക്കി ;വില ?

Updated on 04-Aug-2020
HIGHLIGHTS

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചു

GOOGLE PIXEL 4A എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

എന്നാൽ ഇന്ത്യൻ വിപണിയിൽ ഒക്ടോബറിൽ മാത്രമേ എത്തുകയുള്ളൂ

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .Australia, Canada, France, Germany, Ireland, Italy, Japan, Singapore, Spain, Taiwan, United Kingdom, United States എന്നിവിടങ്ങളിൽ ആഗസ്റ്റ് 20 മുതൽ ലഭ്യമാകുന്നതാണു് .എന്നാൽ ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ ഒക്ടോബറിൽ മാത്രം പ്രതീക്ഷിച്ചാൽ മതി .

6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജിലാണ് എത്തിയിരിക്കുന്നത് .ഇതിന്റെ വില വരുന്നത്  $349 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 26000 രൂപയ്ക്ക് അടുത്തുവരും .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

5.8 ഇഞ്ചിന്റെ  Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം 19.5:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് .Qualcomm Snapdragon 730G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .

കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലും ഈ ഫോണുകൾ പുറത്തിറങ്ങിയിരുന്നു .Google Pixel 4a ഫോണുകൾ സിംഗിൾ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .12 മെഗാപിക്സലിന്റെ ( Sony IMX363 sensor , Live HDR+, Night Sight, Astrophotography, Super Res Zoom) പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ (84-degree field-of-view ,Full HD videos at 30fps) സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 3,140mAhന്റെ (18 W fast charging )ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .ഒരു മിഡ് റേഞ്ച് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് GOOGLE PIXEL 4A എന്ന സ്മാർട്ട് ഫോണുകൾ .ഇതിന്റെ വില വരുന്നത്  $349 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 26000 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :