വൺപ്ലസ് നോർഡിനെ വെല്ലാൻ GOOGLE PIXEL 4A പുറത്തിറക്കി ;വില ?

Updated on 09-Oct-2020
HIGHLIGHTS

GOOGLE PIXEL 4A ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

ഇന്ത്യൻ വിപണിയിലെ വില വരുന്നത് 31999 രൂപയാണ്

ഫ്ലിപ്പ്കാർട്ടിൽ സെയിലിലൂടെ 29999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്

ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് ഫോണുകൾ ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു .GOOGLE PIXEL 4A എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .GOOGLE PIXEL 4A സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 31999 രൂപയാണ് വില വരുന്നത് .എന്നാൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന ബിഗ് ബില്യൺ സെയിലിലൂടെ വാങ്ങിക്കുന്നവർക്ക് 29999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

സവിശേഷതകൾ നോക്കുകയാണെങ്കിൽ 5.8 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 2340 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ കട്ട് ഔട്ട് സെൽഫി ആണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം .കൂടാതെ HDR+  സെർട്ടിഫൈഡ്  അതുപോലെ തന്നെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ആണ് . Qualcomm Snapdragon 730G ലാണ് ( 2.2GHz & Adreno 618 GPU )ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ GOOGLE PIXEL 4A സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

Google Pixel 4a സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .12 മെഗാപിക്സലിന്റെ (Sony IMX363 sensor as the Pixel 4 with support for OIS and EIS ) പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 3140 mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഒക്ടോബർ 16 മുതൽ ആരംഭിക്കുന്ന ബിഗ് ബില്യൺ സെയിലിലൂടെ വാങ്ങിക്കുന്നവർക്ക് 29999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :