GOOGLE PIXEL 4A ഫോണുകളുടെ സവിശേഷതകൾ

GOOGLE PIXEL 4A  ഫോണുകളുടെ സവിശേഷതകൾ
HIGHLIGHTS

$399 രൂപ വരെയാണ് വില വരുന്നത്

ഗൂഗിളിന്റെ പുതിയ ഫോണുകൾ പുറത്തിറങ്ങുന്നു .GOOGLE PIXEL 4A  എന്ന ഫോണുകളാണ് ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ  ഫീച്ചറുകളും കൂടാതെ പിക്ക്ച്ചറുകളും മറ്റും ഓൺലൈനിൽ ലീക്ക് ആയിരിക്കുകയാണ് .ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത്  $399 ഡോളർ ആണ് .

അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില ഏകദേശം  Rs 30000 രൂപയ്ക്ക് അടുത്തും വരും എന്നാണ് കരുതുന്നത് .കൺവെർട്ട് വിലയാണ് ഏകദേശം 30000 വരെ പറഞ്ഞിരിക്കുന്നത് .സവിശേഷതകൾ നോക്കാം .5.81 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

കൂടാതെ 2340 x 1080  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ Qualcomm Snapdragon 730 പ്രൊസസ്സറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ ഫോണുകൾ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

ഈ ഫോണുകൾക്ക്  12.2MP സിംഗിൾ മുൻ ക്യാമറകൾ ആണ് ഉള്ളത് .കഴിഞ്ഞ വർഷം പുറത്തിറങ്ങിയ  Pixel 3a എന്ന ഫോണുകളുടെ തുടർച്ചയായാണ്‌ GOOGLE PIXEL 4A ഫോണുകൾ എത്തുന്നത് .Pixel 3a ഫോണുകൾക്ക് വിപണിയിൽ Rs 39,999 രൂപയായിരുന്നു വില വന്നിരുന്നത് .

Pixel 4a ഫോണുകൾക്ക് 18ഡ ഫാസ്റ്റ് ചാർജ്ജ് അടക്കം 3,080mAh ന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ Black അതുപോലെ Barely Blue എന്നി നിറങ്ങളിൽ പുറത്തിറങ്ങുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo