ഗൂഗിൾ പിക്സൽ 3a കൂടാതെ പിക്സൽ 3a XL ;ക്യാമറകളുടെ താരതമ്മ്യം നോക്കാം

ഗൂഗിൾ പിക്സൽ 3a കൂടാതെ പിക്സൽ 3a XL ;ക്യാമറകളുടെ താരതമ്മ്യം നോക്കാം
HIGHLIGHTS

ഗൂഗിളിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഗൂഗിളിന്റെ പിക്സൽ 3എ കൂടാതെ ഗൂഗിൾ പിക്സൽ 3എ XL എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .രണ്ടു സ്മാർട്ട് ഫോണുകളുടെയും സവിഷേശതകൾ തമ്മിൽ നേരിയ വെത്യാസം മാത്രമാണുള്ളത് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും ക്യാമറകൾ 12.2 മെഗാപിക്സൽ ക്യാമറയിൽ തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും ക്യാമറകൾ തമ്മിലുള്ള ഒരു താരതമ്മ്യം നോക്കാം .

ഗൂഗിളിന്റെ പിക്സൽ 3എ മോഡലുകൾക്ക് 5.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് gOLED ഡിസ്‌പ്ലേയാണുള്ളത് .കൂടാതെ 2220 x 1080പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഗൂഗിളിന്റെ പിക്സൽ 3എ XL മോഡലുകൾക്ക് 6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് gOLED ഡിസ്‌പ്ലേയാണുള്ളത് .കൂടാതെ 2160 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . രണ്ടു സ്മാർട്ട് ഫോണുകളുടെയും ഡിസ്‌പ്ലേ സംരക്ഷണത്തിനായി ഡ്രാഗൺ ടെയിൽ നൽകിയിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ് .

 

നൈറ്റ് ഷോട്ടുകൾ 

 

                                                    Above: Shot on Pixel 3 (resized for web)

ഇനി പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകളുടെ സവിശേഷതകളെക്കുറിച്ചാണ് .രണ്ടു മോഡലുകൾക്കും സിംഗിൾ പിൻ ക്യാമറകളും സിംഗിൾ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .ഗൂഗിളിന്റെ പിക്സൽ 3എ കൂടാതെ ഗൂഗിളിന്റെ പിക്സൽ 3എ XL മോഡലുകൾക്ക് 12.2മെഗാപിക്സലിന്റെ  Sony IMX363 പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

 

                                                Above: Shot on Pixel 3a XL (resized for web)

 

സെൽഫി കിംഗ് 

                                                     Above: Shot on Pixel 3 (resized for web)

 

84 ഡിഗ്രി വ്യൂ വരെയാണ് ഈ സ്മാർട്ട് ഫോണുകളുടെ സെൽഫി ക്യാമറകൾക്ക് ലഭിക്കുന്നത് .നൈറ്റ് ഷോട്ട് പിക്ച്ചറുകളും കൂടാതെ പോർട്ട് ടെയ്റ്റ് മോഡുകളും എല്ലാം തന്നെ ഇതിൽ നല്ല രീതിയിൽ തന്നെ എടുക്കുവാൻ സാധിക്കുന്നു .

                                                  Above: Shot on Pixel 3a XL (resized for web)

 

ഗാർഡനിലെ വെളിച്ചത്തിൽ

 

                                                         Above: Shot on Pixel 3 (resized for web) 

                                                                Above: Shot on Pixel  3a XL  (resized for web) 

 

ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും രൂപകൽപന പോളി കാർബോനെറ്റ് യൂണി ബോഡിയിലാണ് .കൂടാതെ രണ്ടു സ്മാർട്ട് ഫോണുകളുടെയും പ്രോസസറുകൾ പ്രവർത്തിക്കുന്നത്  Qualcomm Snapdragon 670 ലാണ് .എന്നാൽ ഫോണുകളുടെ ഡിസ്‌പ്ലേ തമ്മിൽ വെത്യാസമുണ്ട് .

ബാറ്ററിയുടെ കാര്യത്തിലും രണ്ടു സ്മാർട്ട് ഫോണുകളും മികച്ചുനിൽകുന്നു എന്നുതന്നെ പറയാം .ഗൂഗിളിന്റെ പിക്സൽ 3എ മോഡലുകൾക്ക് 3000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .എന്നാൽ ഗൂഗിളിന്റെ പിക്സൽ 3എ XL മോഡലുകൾക്ക് 3700mAh ന്റെ ബാറ്ററി ലൈഫും ഉണ്ട് .14 മണിക്കൂർ വരെ  വിഡിയോ പ്ലേ ബാക്ക് ആണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി നൽകുന്നത് .കൂടാതെ USB Type-C പോർട്ട് & 18 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് എന്നിവയാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററികളുടെ മറ്റു സവിശേഷതകളിൽ എടുത്തുപറയേണ്ടത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo