ഗൂഗിളിന്റെ പിക്സൽ 3a xl സ്മാർട്ട് ഫോണുകൾ സെയിലിനു എത്തി

ഗൂഗിളിന്റെ പിക്സൽ 3a xl സ്മാർട്ട് ഫോണുകൾ സെയിലിനു എത്തി
HIGHLIGHTS

 

ഗൂഗിളിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഗൂഗിളിന്റെ പിക്സൽ 3a കൂടാതെ ഗൂഗിൾ പിക്സൽ 3a xl എന്നി മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .മെയ് 15നു ഈ രണ്ടു സ്മാർട്ട് ഫോണുകളും ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .39999 രൂപമുതൽ 44999 രൂപവരെയാണ് വിലവരുന്നത് .പ്രധാന സവിശേഷതകൾ നോക്കാം .

ഗൂഗിളിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഗൂഗിളിന്റെ പിക്സൽ 3എ കൂടാതെ ഗൂഗിൾ പിക്സൽ 3എ XL എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .രണ്ടു സ്മാർട്ട് ഫോണുകളുടെയും സവിഷേശതകൾ തമ്മിൽ നേരിയ വെത്യാസം മാത്രമാണുള്ളത് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും രൂപകൽപന പോളി കാർബോനെറ്റ് യൂണി ബോഡിയിലാണ് .കൂടാതെ രണ്ടു സ്മാർട്ട് ഫോണുകളുടെയും പ്രോസസറുകൾ പ്രവർത്തിക്കുന്നത്  Qualcomm Snapdragon 670 ലാണ് .എന്നാൽ ഫോണുകളുടെ ഡിസ്‌പ്ലേ തമ്മിൽ വെത്യാസമുണ്ട് .

ഗൂഗിളിന്റെ പിക്സൽ 3എ മോഡലുകൾക്ക് 5.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് gOLED ഡിസ്‌പ്ലേയാണുള്ളത് .കൂടാതെ 2220 x 1080പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഗൂഗിളിന്റെ പിക്സൽ 3എ XL മോഡലുകൾക്ക് 6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് gOLED ഡിസ്‌പ്ലേയാണുള്ളത് .കൂടാതെ 2160 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . രണ്ടു സ്മാർട്ട് ഫോണുകളുടെയും ഡിസ്‌പ്ലേ സംരക്ഷണത്തിനായി ഡ്രാഗൺ ടെയിൽ നൽകിയിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo