വാട്ട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ ഗൂഗിൾ സേർച്ചിൽ ;സുരക്ഷാവീഴ്ചയോ ?

വാട്ട്സ് ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ ഗൂഗിൾ സേർച്ചിൽ ;സുരക്ഷാവീഴ്ചയോ ?
HIGHLIGHTS

വാട്ട്സ് ആപ്പിനെക്കുറിച്ചു കുറച്ചു ദിവസ്സങ്ങളായി പ്രചരിക്കുന്ന വാർത്തകളിലെ സത്യം എന്ത്

 കുറച്ചു ദിവസ്സങ്ങളായി വാട്ട്സ് ആപ്പിനെക്കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയായിൽ നിറഞ്ഞുനിൽക്കുന്നത് .വാട്ട്സ് ആപ്പിലെ ഗ്രൂപ്പ് ചാറ്റുകൾ ഗൂഗിൾ സേർച്ചിൽ കണ്ടുവെന്ന തരത്തിലുള്ള വാർത്തകളാണ് വാട്ട്സ് ആപ്പ്‌ ഉപഭോതാക്കൾക്കിടയിൽ കൂടുതൽ ചർച്ചാവിഷയം ആയിരിക്കുന്നത് .ഇത്തരത്തിൽ ഗൂഗിൾ സേർച്ച് വഴി അജ്ഞാതരായ ആളുകൾക്ക് എളുപ്പത്തിൽ ഗ്രൂപ്പിലേക്ക് കടന്നുവരാമെന്നു ഇത് വാട്ട് സ് ആപ്പിനെ സുരക്ഷാവീഴ്ചയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത് .

എന്നാൽ നമ്മൾ ആദ്യം തന്നെ ഒരു കാര്യം മനസിലാക്കേണ്ടത് വാട്ട്സ് ആപ്പ് ചാറ്റുകൾ നിങ്ങളുടെ സ്വാകാര്യതയാണെന്നുള്ള ഒരു ധാരണ ആദ്യം തന്നെ മാറ്റേണ്ടതാണ് .വാട്ട്സ് ആപ്പ് ചാറ്റുകൾ സ്വാകാര്യതയും അല്ലെങ്കിൽ സുരക്ഷയും നൽകുന്ന ഒന്നല്ല .വാട്ട്സ് ആപ്പിന് ഒരുപാടു പരിമിതികൾ ഉണ്ട് .നമ്മൾ ക്രിയേറ്റ് ചെയ്യുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ കൂടുതൽ ആളുകളെ എത്തിക്കുന്നതിന് വേണ്ടിയാണു വാട്ട്സ് ആപ്പ് തന്നെ ഇൻവിറ്റേഷൻ ലിങ്കുകൾ നൽകുന്നത് .ഇത്തരത്തിൽ നൽകുന്ന ലിങ്കുകൾ നിങ്ങളുടെ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴി നിങ്ങൾക്ക് അയച്ചു നൽകാവുന്നതാണ് .

എന്നാൽ ഇത്തരത്തിൽ നിങ്ങൾ ഉപയോഗിക്കുന്ന ലിങ്കുകൾ യൂസേഴ്സ് എത്തുന്നത് SEO അഥവാ സേർച്ച് എൻജിൻ ഒപ്ടിമൈസേഷന്റെ സഹായത്തോടെയാണ് .അതുകൊണ്ടു തന്നെ ഈ ലിങ്കുകൾ ഗൂഗിളിന്റെ സെർച്ചിൽ ഇന്റെക്‌സ്‌ ചെയ്യപ്പെടുന്നതുമാണ് .അതുകൊണ്ടാണ് നിങ്ങളുടെ ലിങ്കുകൾ സെർച്ചിൽ പരസ്യമായി കാണപ്പെടുന്നത് .ഇത് വാട്ട്സ് ആപ്പിന്റെ ഒരു സുരക്ഷാവീഴ്ചയല്ല .

കമ്പനിയുടെ തന്നെ തീരുമാനമാണ് .വാട്ട്സ് ആപ്പിലെ ചാറ്റുകൾ എൻക്രിപ്പ്റ്റഡ് ആണ് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .എന്നാൽ ഗ്രൂപ്പുകളിൽ നിന്നുമുള്ള ചാറ്റുകൾ ഇത്തരത്തിൽ പുറത്തുപോകുന്നതിനു സാധ്യതകൾ ഏറെയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo