ഞെട്ടിച്ചു ജിയോണി ;10000mAh ബാറ്ററിയിൽ ഫോൺ പുറത്തിറക്കി ;വില ?

ഞെട്ടിച്ചു ജിയോണി ;10000mAh ബാറ്ററിയിൽ ഫോൺ പുറത്തിറക്കി ;വില ?
HIGHLIGHTS

ജിയോണിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ എത്തിയിരിക്കുന്നു

Gionee M30 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

10000mAh ന്റെ ബാറ്ററി ലൈഫാണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത്

ജിയോണിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇതാ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .കഴിഞ്ഞ ദിവസ്സം 6000 രൂപ റെയിഞ്ചിൽ മാക്സ് ഫോണുകൾ ജിയോണി പുറത്തിറക്കിയിരുന്നു .ഇപ്പോൾ ഇതാ 10000mah ബാറ്ററിയിൽ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .
Gionee M30 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് CNY 1,399 (ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം  Rs 15,000) രൂപയ്ക്ക് അടുത്തുവരും .

Gionee M30 -സവിശേഷതകൾ 

6 ഇഞ്ചിന്റെ HD+ LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  720×1,440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio P60 (MT6771) ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു എത്തുമ്പോൾ സിംഗിൾ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Black, Red,കൂടാതെ  Royal Blue എന്നി നിറങ്ങളിൽ ലഭ്യമാകുന്നതാണു് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് 10000mah (25W fast charging as well as reverse charging ) ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് CNY 1,399 (ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം  Rs 15,000) രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo