48 ക്വാഡ് ക്യാമറ ,5100mah ബാറ്ററിയിൽ Gionee M12 പുറത്തിറക്കി

Updated on 20-Nov-2020
HIGHLIGHTS

ജിയോണിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

Gionee M12 സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്

5,100mAh ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത്

Gionee യുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു . Gionee M12 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫും കൂടാതെ ഇതിന്റെ ക്യാമറകളും ആണ് .5,100mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .Gionee M12 ഫോണുകളുടെ മറ്റു ഫീച്ചറുകൾ നോക്കാം .

Gionee M12-സവിശേഷതകൾ

6.55 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾ രണ്ടു പ്രോസസ്സർ ഓപ്‌ഷനുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .MediaTek Heli A25 കൂടാതെ MediaTek Helio P22  എന്നി പ്രോസ്സസറുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

അതുപോലെ തന്നെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയും ഇതിനു ലഭിക്കുന്നുണ്ട്.മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Gionee M12 ഫോണുകൾക്ക് 48 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 5 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസുകൾ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

അടുത്തതായി Gionee M12 സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .Gionee M12 സ്മാർട്ട് ഫോണുകൾക്ക് 5,100mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ NGN 78,900 (ഏകദേശം  Rs. 15,400) രൂപ മുതലാണ് ആരംഭിക്കുന്നത് . 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :