ഒപ്പോയുടെ F11 പ്രൊ vs സാംസങ്ങ് ഗാലക്സി M40 ;മികച്ച ഫോൺ?

ഒപ്പോയുടെ F11 പ്രൊ vs സാംസങ്ങ് ഗാലക്സി M40 ;മികച്ച ഫോൺ?
HIGHLIGHTS

ഓപ്പോയുടെ F11 പ്രൊ ;6.5 ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 90.9 സ്ക്രീൻ ബോഡി റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . 3D എഫക്ടോടെയുള്ള ഡിസൈനിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .തണ്ടർ ബ്ലാക്ക് , Aurora ഗ്രീൻ കൂടാതെ വാട്ടർ ഫാൾ ഗ്രേ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിമെഴ്സിന് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .VOOC 3.0 ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .കൂടാതെ Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം .

അതുപോലെ തന്നെ കമ്പനിയുടെ തന്നെ ColorOS 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത് .ColorOS 6.0 എന്നത് ആൻഡ്രോയിഡിന്റെ തന്നെ  Android 9.0 Pie ബേസ് തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ AI സെൽഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളുമാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4,000mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങ്  ബാറ്ററി ലൈഫും ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .20990 രൂപയ്ക്ക് കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

സാംസങ്ങ് ഗാലക്സി M40 ;6.3 ഇഞ്ചിന്റെ ഇൻഫിനിറ്റി o ഡിസ്‌പ്ലേയിലാണ് സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾക്ക് 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേകളാണ് നൽകിയിരുന്നത് .1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സെൽഫി ക്യാമറകൾ ഡിസ്‌പ്ലേയുടെ ഇടതുവശത്തു മുകളിലായാണ് നൽകിയിരിക്കുന്നത് .പ്രോസസറുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

എന്നാൽ സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾ Exynos 7904 പ്രോസസറുകളിലായിരുന്നു എത്തിയിരുന്നത് .സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  ആൻഡ്രോയിഡ് 9 പൈയിലാണ്  .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo