19999 രൂപയിൽ ലഭ്യമാകുന്ന മോട്ടോ വൺ വിഷൻ vs സാംസങ്ങ് ഗാലക്സി M40 ;താരതമ്മ്യം നോക്കാം

Updated on 21-Jun-2019
HIGHLIGHTS

മോട്ടോ വൺ വിഷൻ;6.3-ഇഞ്ചിന്റെ സിനിമ വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  21:9 ഡിസ്‌പ്ലേ റെഷിയോയും നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടതും ഇതിന്റെ സിനിമ വിഷൻ ആണ് .ആൻഡ്രോയിഡിന്റെ വൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ സാംസങ്ങിന്റെ പ്രോസസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സാംസങ്ങിന്റെ Exynos 9609 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് എത്തിയിരിക്കുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് മോട്ടോ വൺ വിഷൻ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് . 3500mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15w ടർബോ ചാർജറും ഇതിനു ലഭിക്കുന്നുണ്ട് .മോട്ടോയുടെ വൺ വിഷൻ എന്ന സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 19999 രൂപയാണ് .

സാംസങ്ങ് ഗാലക്സി M40 ;6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേകളാണ് നൽകിയിരുന്നത് .1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട്ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സെൽഫി ക്യാമറകൾ ഡിസ്‌പ്ലേയുടെ ഇടതുവശത്തു മുകളിലായാണ് നൽകിയിരിക്കുന്നത് .പ്രോസസറുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

എന്നാൽ സാംസങ്ങ് ഗാലക്സി M30 സ്മാർട്ട് ഫോണുകൾ Exynos 7904 പ്രോസസറുകളിലായിരുന്നു എത്തിയിരുന്നത് .സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  ആൻഡ്രോയിഡ് 9 പൈയിലാണ്  .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകൾ ട്രിപ്പിൾ തന്നെയാണ് M40 മോഡലുകൾക്കും നൽകിയിരിക്കുന്നത് .32 + 5 + 8  ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഉള്ളത് .

എന്നാൽ ഗാലക്സി M30 സ്മാർട്ട് ഫോണുകളിൽ 13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരുന്നത് .കൂടാതെ 3500mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും സാംസങ്ങ് ഗാലക്സി M40 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .19990 രൂപയാണ് ഇതിന്റെ വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :