സാംസങ്ങിന്റെ ഗാലക്സി A30 സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ,വില ?

സാംസങ്ങിന്റെ ഗാലക്സി A30 സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ,വില ?
HIGHLIGHTS

ട്രിപ്പിൾ പിൻ ക്യാമറയിൽ സാംസങ്ങിന്റെ A30

 

 

സാംസങ്ങിന്റെ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്ന മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് സാംസങ്ങ് ഗാലക്സി A30 എന്ന സ്മാർട്ട് ഫോണുകൾ .സാംസങ്ങിന്റെ ഗാലക്സി A50 എന്ന സ്മാർട്ട് ഫോണുകളുടെ കുറഞ്ഞ വേരിയന്റുകളാണിത് .സാംസങ്ങ് ഗാലക്സി A50 സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് എങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിൽ എന്ന വെത്യാസം മാത്രമേയുള്ളു .കൂടാതെ ഈ മോഡലുകളുടെ ഒരു വേരിയന്റുകൾ മാത്രമേ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .16990 രൂപയാണ് വിപണിയിലെ വിലവരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

സാംസങ്ങിന്റെ ഗാലക്സി A50 സ്മാർട്ട് ഫോണുകളുടെ സമാനമായ സവിശേഷതകളാണ് ഇതിനുമുള്ളത് . ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.4  ഇഞ്ചിന്റെ FHD+ Super AMOLED Infinity-U ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി A30 സ്മാർട്ട് ഫോണുകളുടെ ഒരു വേരിയന്റുകൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്  .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .സാംസങ്ങ് ഗാലക്സി A50 സ്മാർട്ട് ഫോണുകളുടെ 6ജിബി റാം എഡിഷനലുകളും ലഭ്യമാണ് .

ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . എന്നാൽ ഗാലക്സി A30 സ്മാർട്ട് ഫോണുകൾക്ക്  25 മെഗാപിക്സലിന്റെ + 8 മെഗാപിക്സലിന്റെ + 5 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണ് ലഭിക്കുന്നത്  .കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും സാംസങ്ങിന്റെ ഗാലക്സി A50 എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട്  .അതുപോലെ തന്നെ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന സാംസങ്ങിന്റെ ഗാലക്സി M 30 സ്മാർട്ട് ഫോണുകൾക്ക്  13 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ആണുള്ളത് .

സാംസങ്ങ് ഗാലക്സി A30  സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഒപ്പം 15W ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .USB Type Cചാർജറുകൾ ആണുള്ളത് .പ്രോസസറുകളേക്കുറിച്ചു പറയുകയാണെങ്കിൽ സാംസങ്ങിന്റെ സ്വന്തം Octa-Core Exynos 7904 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android Pie (Samsung One UI) തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത്  16990 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo