Google Pixel 3a XL ഓഫറിൽ 30999 രൂപയ്ക്ക് വാങ്ങിക്കാം

Updated on 19-Dec-2019
HIGHLIGHTS

ഡിസംബർ 21 മുതൽ ഡിസംബർ 23 വരെയാണ് ഓഫറുകൾ

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ ഡിസംബർ 21  മുതൽ ഡിസംബർ 23 വരെയാണ് ഉപഭോതാക്കൾക്ക് ഇയർ എൻഡ് ഓഫറുകൾ ലഭിക്കുന്നത് .സ്മാർട്ട് ഫോണുകൾ വിലക്കുറവിലും കൂടാതെ ICICI നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിലും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് . Google Pixel 3a XL ഓഫറിൽ 30999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഗൂഗിളിന്റെ പിക്സൽ 3a & ഗൂഗിളിന്റെ പിക്സൽ 3a XL

.ഗൂഗിളിന്റെ പിക്സൽ 3എ കൂടാതെ ഗൂഗിൾ പിക്സൽ 3എ XL എന്നി മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .രണ്ടു സ്മാർട്ട് ഫോണുകളുടെയും സവിഷേശതകൾ തമ്മിൽ നേരിയ വെത്യാസം മാത്രമാണുള്ളത് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും രൂപകൽപന പോളി കാർബോനെറ്റ് യൂണി ബോഡിയിലാണ് .കൂടാതെ രണ്ടു സ്മാർട്ട് ഫോണുകളുടെയും പ്രോസസറുകൾ പ്രവർത്തിക്കുന്നത്  Qualcomm Snapdragon 670 ലാണ് .എന്നാൽ ഫോണുകളുടെ ഡിസ്‌പ്ലേ തമ്മിൽ വെത്യാസമുണ്ട് .

ഗൂഗിളിന്റെ പിക്സൽ 3എ മോഡലുകൾക്ക് 5.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് gOLED ഡിസ്‌പ്ലേയാണുള്ളത് .കൂടാതെ 2220 x 1080പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഗൂഗിളിന്റെ പിക്സൽ 3എ XL മോഡലുകൾക്ക് 6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് gOLED ഡിസ്‌പ്ലേയാണുള്ളത് .കൂടാതെ 2160 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . രണ്ടു സ്മാർട്ട് ഫോണുകളുടെയും ഡിസ്‌പ്ലേ സംരക്ഷണത്തിനായി ഡ്രാഗൺ ടെയിൽ നൽകിയിരിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :