വെറും 6300 രൂപയ്ക്ക് ഡ്യൂവൽ ക്യാമറ Moto E6s ഫോണുകൾ വാങ്ങിക്കാം

വെറും 6300 രൂപയ്ക്ക് ഡ്യൂവൽ ക്യാമറ Moto E6s ഫോണുകൾ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ മോട്ടോയുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മോട്ടോ ലെനോവോ ഡേയ്സ് ഓഫറുകളിൽ നവംബർ 26 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലാഭ്യമാകുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ ഫെഡറൽ ബാങ്ക് കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .മോട്ടോയുടെ E6S   എന്ന മോഡലുകൾ 10 ശതമാനം ക്യാഷ് ബാക്കിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

മോട്ടോയുടെ E6s -സവിശേഷതകൾ 

6.1-ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720 * 1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 19.5:9 ആസ്പെക്റ്റ് റെഷിയോയാണ് ഇതിനുള്ളത് .MediaTek Helio P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 9 പൈയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇപ്പോൾ ഒരു വേരിയന്റ് മാത്രമാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .

ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് എത്തിയിരിക്കുന്നത് .512 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . Rich Cranberry കൂടാതെ Polished Graphite എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3,000 mAhന്റെ ബാറ്ററി ലൈഫാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 10W ബാറ്ററി ചാർജർ ലഭിക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകളുടെ ബാറ്ററി റിമൂവബിൾ ബാറ്ററികൾ ആണ് .4G LTE, ബ്ലൂടൂത്ത്  4.2, Wi-Fi 802.11 b/g/n, GPS, A-GPS എന്നി സവിശേഷതകളും ഈ ഫോണുകൾക്കുണ്ട് .6999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഇപ്പോൾ ഓഫറുകളിൽ  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 10 ശതമാനം ബാങ്ക് ഓഫറുകളും അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo