Month എൻഡ് ഓഫർ ഫ്ലിപ്പ്കാർട്ട് ;4999 രൂപയ്ക്ക് ആസൂസിന്റെ സ്മാർട്ട് ഫോണുകൾ

Updated on 27-Feb-2019
HIGHLIGHTS

അസൂസിന്റെ സ്മാർട്ട് ഫോണുകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കാം

 

സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും Month End ഫെസ്റ്റ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ സ്മാർട്ട് ഫോണുകൾ സ്വന്തമാക്കുവാൻ സാധിക്കുന്നു .അതിൽ എടുത്തുപറയേണ്ടത് അസൂസ് സെൻഫോൺ ലൈറ്റ് L1 കൂടാതെ ഹോണർ 9N എന്നി സ്മാർട്ട് ഫോണുകളാണ് .കൂടാതെ വിവോയുടെ വി 9 സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ അസൂസ് സെൻഫോൺ L1 എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ 4999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .28 ഫെബ്രുവരിവരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

പിന്നെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച സ്മാർട്ട് ഫോൺ ആണ് ഹോണർ 9N .5.84 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .മൂന്നു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഉള്ള മോഡലുകളാണ് .

3ജിബിയുടെ റാം വേരിയന്റുകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ 8499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ 4ജിബിയുടെ റാം & 64 ജിബിയുടെ മോഡലുകൾ 10499 രൂപയ്ക്ക് അതുപോലെ തന്നെ 4ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ Sapphire ബ്ലൂ വേരിയന്റുകൾ 17999 രൂപയ്ക്കും ഈ ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് ബസ് കാർഡുകൾ ഉപയോഗിച്ച് 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നോ കോസ്റ്റ് EMI ലൂടെയും ലഭിക്കുന്നതാണ് .

octa-core HiSilicon Kirin 659 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.0 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഹോണർ 9n മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഈ സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :