ഷവോമി റെഡ്മി നോട്ട് 6 പ്രൊ 10999 രൂപയ്ക്ക് മൊബൈൽ ബൊണാൻസ ഓഫറുകളിൽ

Updated on 26-Mar-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ മൊബൈൽ ബൊണാൻസ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .മാർച്ച് 25 മുതൽ മാർച്ച് 28 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ ആക്സിസ് ബാങ്ക് നൽകുന്ന 5 ശതമാനം ഡിസ്‌കൗണ്ടും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .

ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ ,റിയൽമി 2 പ്രൊ ,സെൻഫോൺ മാക്സ് എം 2 എന്നി സ്മാർട്ട് ഫോണുകൾ വളരെ ലാഭകരമായ ഓഫറുകളിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .എന്നാൽ ഇതിൽ എടുത്തുപറയേണ്ടത് റെഡ്മി നോട്ട് 6 പ്രൊ മോഡലുകളാണ് .10999 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൾ കാഴ്ചവെക്കുന്നുണ്ട് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ & 6 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുനന് ഒരു നല്ല സ്മാർട്ട് ഫോൺകൂടിയാണിത് .

ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 10999 രൂപമുതൽ വാങ്ങിക്കാം 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :