108എംപി ക്യാമറയുടെ റിയൽമി ഫോൺ 16000 രൂപയ്ക്ക് വാങ്ങിക്കാം
108എംപി ക്യാമറ ഫോണുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു
ഫ്ലിപ്പ്കാർട്ട് ഇലട്രോണിക്ക് സെയിൽ ഓഫറുകളിലൂടെ ഇപ്പോൾ വാങ്ങിക്കാവുന്നതാണ്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് MOTOROLA G60 ,റിയൽമി 9 എന്ന സ്മാർട്ട് ഫോണുകൾ.108 മെഗാപിക്സൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .HDFC ,RBL ബാങ്ക് ,ICICI ബാങ്ക് നൽകുന്ന 10 ശതമാനം ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെയ് 29 വരെയാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .
realme 9 4g സവിശേഷതകൾ
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിലും & 8 ജിബിയുടെ റാംമ്മിലും 128 ജിബിയുടെ സ്റ്റോറേജുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ പ്രോസ്സസറുകൾ .Qualcomm Snapdragon 680 പ്രോസ്സസറുകളിൽ ആണ് ഈ 8 ഐ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5000mah ന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 17999 രൂപയും കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 18999 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .