വെറും 6999 രൂപയ്ക്ക് പൊക്കോ ഫോണുകൾ ;ഇന്നും കൂടി മാത്രം

വെറും 6999 രൂപയ്ക്ക് പൊക്കോ ഫോണുകൾ ;ഇന്നും കൂടി മാത്രം
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇലട്രോണിക്സ് ഡേ ഓഫറുകൾ ഇന്ന് അവസാനിക്കുന്നു

ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ഓഫറുകളുടെ പെരുമഴ  .ഇലട്രോണിക്സ് സെയിൽ ആണ്  ഉപഭോക്താക്കൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭ്യമാകുന്നത് .ഈ ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ടെലിവിഷനുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇപ്പോൾ പോക്കോ ഫോണുകൾ  ഓഫറുകളിൽ 6999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .1000 രൂപയുടെ പ്രീപെയ്ഡ് ക്യാഷ് ബാക്ക് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതായത് നിങ്ങൾ Paytm പോലെയുള്ള ആപ്ലികേഷനുകൾ വഴി പേയ്മെന്റ് ചെയ്യുകയാണെങ്കിൽ 1000 രൂപ ഓഫർ ലഭിക്കുന്നതാണ് .ഇന്നുംകൂടി ഫ്ലിപ്പ്കാർട്ടിൽ ഇലട്രോണിക്സ് ഓഫറുകൾ ലഭിക്കുന്നതാണ് .

Poco C31 സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.53 ഇഞ്ചിന്റെ HD+ വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 ന്റെ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

512 ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo