ഫ്ലിപ്പ്കാർട്ട് ദിവാലി ഓഫർ ഇന്ന് അവസാനിക്കുന്നു ;റെഡ്മി K20 ഇപ്പോൾ 19999 രൂപയ്ക്ക്

Updated on 16-Oct-2019
HIGHLIGHTS

 

ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകൾക്ക് ശേഷം ദീപാവലി ഓഫറുകൾ എത്തിയിരിക്കുന്നു .ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയുള്ള ദിവസ്സങ്ങളിലാണ്‌ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ എല്ലാത്തരം ഉത്പന്നങ്ങളും മികച്ച വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ SBI നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഓഫറുകളിൽ റെഡ്‌മിയുടെ K20 വാങ്ങിക്കുവാൻ സാധിക്കുന്നു .

റെഡ്‌മിയുടെ K20 

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബി 64 ജിബി വേരിയന്റുകൾക്ക് 21999 രൂപയും & 6 ജിബി 128 ജിബി വേരിയന്റുകൾക്ക് 23999 രൂപയും ആണ് വിലവരുന്നത് .എന്നാൽ ഫ്ലിപ്പ്കാർട്ടിന്റെ ദീപാവലി ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ 19999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :