ഫ്ലിപ്പ്കാർട്ടിൽ ദിപാവലി ഓഫറുകൾ ഒക്ടോബർ 12 മുതൽ 16 വരെ

Updated on 10-Oct-2019
HIGHLIGHTS

 

ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകൾക്ക് ശേഷം ദീപാവലി ഓഫറുകൾ എത്തിയിരിക്കുന്നു .ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയുള്ള ദിവസ്സങ്ങളിലാണ്‌ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ എല്ലാത്തരം ഉത്പന്നങ്ങളും മികച്ച വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ SBI നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

റെഡ്‌മിയുടെ 8 എന്ന സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിലും ഈ ദീപാവലി ഓഫറുകളിലാണ് .ഒക്ടോബർ 12 രാത്രി 12 മണിയ്ക്ക് ആണ് ഇതിന്റെ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നത് .

റെഡ്‌മിയുടെ 8

6.22  ഇഞ്ചിന്റെ HD പ്ലസ് dot notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1520  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm® Snapdragon™ 439 (Adreno 505 650MHz) പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് 5 നൽകിയിരിക്കുന്നു .3GB+32GB കൂടാതെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ  .512  ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 8 എ മോഡലുകളിൽ  സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 + 2 മെഗാപിക്സലിന്റെ  Sony IMX363 പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

5000മാധ് ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3 ജിബിയുടെ റാം വേരിയന്റുകൾക്ക് 7999 രൂപയും കൂടാതെ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് 8999 രൂപയും ആണ് വില വരുന്നത്.എന്നാൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ 100 മില്യൺ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെട്ടിരുന്നു .അതുകൊണ്ടു 4 ജിബി വേരിയന്റുകൾ 7999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :