ട്രിപ്പിൾ പിൻ ക്യാമറയിൽ എത്തിയ വിവോയുടെ Z1 പ്രൊ ഇപ്പോൾ 11690 രൂപയ്ക്ക്

Updated on 23-Oct-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ബിഗ് ദീപാവലി സെയിൽ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഒക്ടോബർ 21 മുതൽ ഒക്ടോബർ 25 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .SBIയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇവിടെ ലഭിക്കുന്നുണ്ട് .ഇപ്പോൾ വിവോയുടെ ഈ സ്മാർട്ട് ഫോണുകളും 10 ശതമാനം ക്യാഷ് ബാക്കിൽ അതായത് ഏകദേശം 1299 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

വിവോയുടെ Z1 പ്രൊ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.53 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പഞ്ചു ഹോൾ ഡിസ്‌പ്ലേയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ Snapdragon 712 AIEപ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മൂന്നു വേരിയന്റുകൾ വിപണിയിൽ എത്തുന്നതാണ് .4 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

16 + 8 + 2 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് VIVO Z1PRO സ്മാർട്ട് ഫോണുകൾക്കുള്ളത് .അവസാനമായി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ വലിയ ബാറ്ററി ലൈഫിനെക്കുറിച്ചാണ് . 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങും ഇതിനുണ്ട് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :