ഫ്ലിപ്പ്കാർട്ട് വെടിക്കെട്ട് ദീപാവലി ഓഫർ ;ഒപ്പോ റെനോ 2F ഇതാ 15990 രൂപയ്ക്ക്

Updated on 29-Oct-2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ദീപാവലി ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ആക്സിസ് ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ ദീപാവലി ഓഫറുകൾ ആരംഭിച്ചിരിക്കുന്നു.നവംബർ 4 വരെയാണ് ഉപഭോതാക്കൾക്ക് ദീപാവലി ഓഫറുകൾ ലഭ്യമാകുന്നത് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ മിക്ക ഇലട്രോണിക്സ് ഉപകരണങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ദീപാവലി ഓഫറുകളിൽ ആക്സിസ് ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

അത്തരത്തിൽ ക്യാഷ് ബാക്കിൽ ഒപ്പോയുടെ റെനോ 2F ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 6.5 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സ്ക്രീൻ മുതൽ ബോഡി വരെ 91.6 റെഷിയോ ആണുള്ളത് .

 2.0GHz Helio P70 octa core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android v9.0 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം ഇതിനു നല്കിയിട്ടുണ്ട് കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് ക്യാമറകളാണ് ഇതിനുള്ളത് .48MP+8MP+2MP+2 മെഗാപിക്സലിന്റെ നാലു ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഒപ്പോയുടെ ഈ മോഡലുകൾക്കുണ്ട് .4000mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Type-C ചാർജറുകൾ തന്നെയാണ് ഇതിനുള്ളത് .ഡ്യൂവൽ 4ജി ,നാനോ + നാനോ കൂടാതെ ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവ മറ്റു സവിശേഷതകളാണ് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :