ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ;റെഡ്‌മിയുടെ 7A ഫോണുകൾ ഇപ്പോൾ 4769 രൂപയ്ക്ക്

Updated on 02-Dec-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസംബർ 5 വരെയാണ് ഉപഭോതാക്കൾക്ക് ബിഗ് ഷോപ്പിംഗ് ഓഫറുകൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .റെഡ്‌മിയുടെ 7എ എന്ന സ്മാർട്ട് ഫോണുകൾ 530 രൂപയുടെ ഇൻസ്റ്റന്റ് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

റെഡ്‌മിയുടെ 7എ -സവിശേഷതകൾ

5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1440  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Octa-core 2.0GHz Qualcomm® Snapdragon 439 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .256 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 7എ മോഡലുകളിൽ  സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ Sony IMX486 പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

എന്നാൽ ഫിംഗർ പ്രിന്റ് സെൻസറുകൾ ഈ മോഡലുകൾക്ക് ഇല്ല എന്നത് ഒരു മൈനസ് തന്നെയാണ് .പകരം ഈ സ്മാർട്ട് ഫോണുകൾക്ക് AI ഫേസ് അൺലോക്ക് ആണ് നൽകിയിരിക്കുന്നത് .കൂടാതെ 4000mAh ന്റെ 10W ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മൂന്നു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .Matte Blue, Matte Glue,കൂടാതെ Matte Black എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :