ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ നാളെ അവസാനിക്കും
ഇപ്പോൾ റിയൽമിയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ഓഫറുകളുടെ പെരുമഴ എത്തിയിരിക്കുന്നു .റിപ്പബ്ലിക്ക് ഡേ പ്രമാണിച്ചാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ടെലിവിഷനുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ പോക്കോ ഫോണുകൾ ബിഗ് സേവിങ്സ് ഓഫറുകളിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
Poco C31 സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.53 ഇഞ്ചിന്റെ HD+ വാട്ടർ ഡ്രോപ്പ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 ന്റെ പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
512 ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .