14999 രൂപയ്ക്ക് സാംസങ്ങിന്റെ ഗാലക്സി F23 5G ഫോണുകൾ നാളെകൂടി

Updated on 13-Apr-2022
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ആരംഭിച്ചു

ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും മികച്ച ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു  .ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്  .ഈ ഓഫറുകൾ ഏപ്രിൽ  12 മുതൽ മാർച്ച് 14 വരെയുള്ള തീയ്യതികളിലാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .ICICI  ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ സാംസങ്ങിന്റെ ഗാലക്സി F23  5ജി ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം .

Samsung Galaxy F23 5ജി

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ Corning Gorilla Glass 5 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Samsung Galaxy F23 സ്മാർട്ട് ഫോണുകൾക്ക്  Snapdragon 750G 5ജി സപ്പോർട്ട് പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് . 

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് പുറത്തിറങ്ങിയിരിക്കുന്നത് .

അതുപോലെ തന്നെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് ..വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 17499 രൂപയും 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ എത്തിയ മോഡലുകൾക്ക് 18499 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :