POCO M3 Pro 5G ഫോണുകൾ 13249 രൂപയ്ക്ക് വാങ്ങിക്കാം

Updated on 19-Jan-2022
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ജനുവരി 17 മുതൽ ജനുവരി 22 വരെയാണ് ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ഓഫറുകളുടെ പെരുമഴ എത്തിയിരിക്കുന്നു  .റിപ്പബ്ലിക്ക് ഡേ പ്രമാണിച്ചാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ടെലിവിഷനുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ICICI ബാങ്ക് കാർഡുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണ് .ജനുവരി 17 മുതൽ ജനുവരി 22 വരെയാണ് ഉപഭോക്താക്കൾക്ക് ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ലഭ്യമാകുന്നത് .POCO M3 Pro 5G ഫോണുകൾ ബാങ്ക് ഓഫറുകളിൽ 13249 രൂപയ്ക്ക് വാങ്ങിക്കാം 

Poco M3 Pro 5ജി

 
പോക്കോയുടെ Poco M3 Pro 5ജി എന്ന സ്മാർട്ട് ഫോണുകൾക്ക് 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1800  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപ്പോലെ തന്നെ ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബി റാം & 128 ജിബി വേരിയന്റ് മാത്രമാണ് ഇപ്പോൾ  വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്.

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Poco M3 Pro 5ജി   എന്ന സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ മെയിൻ ക്യാമറ + 2  മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

അതുപോലെ തന്നെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5G, 4G VOLTE, 4G, 3G, 2G
 എന്നിവ മറ്റു സവിശേഷതകളാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAhന്റെ (support for 18W fast charging )ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 13999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .6ജിബിയുടെ വേരിയന്റുകൾക്ക് 15999 രൂപയും ആണ് വില .ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :