ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഓഫറുകളിൽ മോട്ടോ സ്മാർട്ട് ഫോണുകൾ

Updated on 22-Jun-2020
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

ജൂൺ 23 മുതലാണ് ഈ ഓഫറുകൾ ആരംഭിക്കുന്നത്

കൂടാതെ ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരം .ജൂൺ 23 മുതൽ ജൂൺ 27 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു .സ്മാർട്ട് ഫോണുകളിൽ ആണ് കൂടുതൽ ഓഫറുകൾ ലഭിക്കുന്നത് .ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളാണ് ഇത് .കൂടാതെ HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .Motorola Razr ഫോണുകൾ ഓഫറുകളിൽ ലഭിക്കുന്നതാണ് .

മോട്ടോ RAZR-സവിശേഷതകൾ

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് . OLED സ്ക്രീൻ കൂടാതെ 21:9 സിനിമ വിഷൻ ഫോൾഡബിൾ ഡിസ്‌പ്ലേകളാണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ  800 x 600 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .16 മെഗാപിക്സലിന്റെ (Sony IMX-519, 1.22micrometer, f1.7 Lens + EIS + Flash + Laser AF, ToF, Laser Autofocus, HDR, Face Beauty, Dual Camera Bokeh, Timer, Panorama, Google Lens Integration ) പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സ്നാപ്ഡ്രാഗന്റെ 710 ലാണ് ഈ ഫോണുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

SAR വാല്യൂ നോക്കുകയാണെങ്കിൽ Head: 0.368 W/kg, Body: 1.440 W/kg ആണ് ഇതിനുള്ളത് .2510 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .205 g ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .ഫ്ലിപ്പ്കാർട്ടിലൂടെ 1,24,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :