മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ഫ്ലിപ്പ്കാർട്ട് .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ഫ്ലിപ്പ്കാർട്ടിൽ മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ തന്നെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകൾ .ഇപ്പോൾ ഇതാ ഈ മാസ്സം വീണ്ടും ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകൾ ആരംഭിക്കുന്നു .ഒക്ടോബർ 16 മുതലാണ് ബിഗ് ബില്യൺ ഓഫറുകൾ ആരംഭിക്കുന്നത് .
എന്നാൽ ഒക്ടോബർ 15 മുതൽ തന്നെ ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .
റിയൽമി X2 പ്രൊ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു . ഡിസ്പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ ഫുൾ HD+ സൂപ്പർ AMOLED ഡിസ്പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .2400×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 5 നൽകിയിരിക്കുന്നു .
പ്രൊസസ്സറുകൾ തന്നെ റിയൽമി X2 പ്രൊ മോഡലുകളുടെ ആകർഷണം . പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 Plus ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ നാലു പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
എന്നാൽ റിയൽമിയുടെXT ഫോണുകൾ എത്തിയിരുന്നത് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ നാല് പിൻ ക്യാമറകളിലായിരുന്നു .എന്നാൽ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളായിരുന്നു റിയൽമി XT മോഡലുകൾക്കുള്ളത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .