108 എംപി ക്യാമറ 5G ഫോൺ ഇതാ 16249 രൂപയ്ക്ക് വാങ്ങിക്കാം

108 എംപി ക്യാമറ 5G ഫോൺ ഇതാ 16249 രൂപയ്ക്ക് വാങ്ങിക്കാം
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം

ആഗസ്റ്റ് 15 വരെയാണ് ഈ ഓഫറുകൾ നിലവിൽ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ആഗസ്റ്റ് 15 വരെ സ്മാർട്ട് ഫോണുകൾ മികച്ച ക്യാഷ് ബാക്ക് ഓഫറുകളിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MOTOROLA Edge 20,MOTOROLA Edge 20 Fusion 5G എന്ന സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

MOTOROLA EDGE 20 

Motorola Edge 20 ഫോണുകൾ 6.7 ഇഞ്ചിന്റെഫുൾ HD+ OLED ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 144Hz ഹൈ റിഫ്രഷ് റേറ്റ് ,1080p പിക്സൽ റെസലൂഷനും ഇതിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ മോട്ടോറോളയുടെ Edge 20 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് Qualcomm Snapdragon 778G 5ജി പ്രോസ്സസറുകളിൽ ആണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സൽ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .Edge 20  സ്മാർട്ട് ഫോണുകൾക്കാണ് 108 മെഗാപിക്സൽ + 8 (3X Telephoto, f/2.4 Aperture, 1.0 μm Pixel Size, Optical Image Stabilization) മെഗാപിക്സൽ + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ പിൻ ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

അതുപോലെ തന്നെ ബാറ്ററികൾക്കും മുൻഗണന നൽകികൊണ്ട് തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .4000 mAhന്റെ(30W Type-C TurboPower Charger ) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ വേരിയന്റുകൾക്ക് 29999 രൂപയാണ് വില വരുന്നത് .ഫ്ലിപ്പ്കാർട്ടിൽ നിന്നും 24999 രൂപയ്ക്ക് വാങ്ങിക്കാം  .,MOTOROLA Edge 20 Fusion 5G ഫോണുകൾ 16249 രൂപയ്ക്കും വാങ്ങിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo