പബ്‌ജിയ്ക്ക് മുകളിൽ പറക്കുവാൻ ഇന്ത്യയുടെ ഫൗ-ജി ഗെയിം ഇതാ എത്തുന്നു

Updated on 04-Sep-2020
HIGHLIGHTS

പബ്‌ജിയ്ക്ക് പകരം ഇതാ പുതിയ ഗെയിമുകൾ പുറത്തിറക്കി

ഇന്ത്യയുടെ സ്വന്തം FAU-G എന്ന ഗെയിം ആണ് എത്തിയിരിക്കുന്നത്

മെയിഡ് ഇൻ ഇന്ത്യൻ ഗെയിം ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

കഴിഞ്ഞ ദിവസ്സമായിരുന്നു ഇന്ത്യയിൽ കേന്ദ്ര സർക്കാർ പബ്‌ജി ഗെയിമുകൾ നിരോധിച്ചിരുന്നത് .അതിനോടൊപ്പം തന്നെ ചൈനയുടെ 118 ആപ്ലിക്കേഷനുകളും കൂടി ഇന്ത്യയിൽ നിരോധിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഇതാ അതിനു പകരമായിട്ട് ഇന്ത്യയുടെ പബ്‌ജി എത്തുന്നു .

https://twitter.com/akshaykumar/status/1301832896185954304?ref_src=twsrc%5Etfw

FAU-G എന്ന പേരിലാണ് പുതിയ ഗെയിമുകൾ പുറത്തിറക്കുന്നത് .FAU-G ഗെയിമുകളുടെമെന്റർ ബോളിവുഡ് തരാം അക്ഷയ് കുമാർ ആണ് .FAU-G എന്നത് ഒരു മൾട്ടി പ്ലെയർ ആക്ഷൻ ഗെയിം തന്നെയാണ് .ആക്ഷൻ ഗെയിം പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു ഗെയിം കൂടിയാണിത് .ഇതിന്റെ മറ്റൊരു സവിശേഷത എന്നത് ഈ FAU-G എന്ന ഗെയിം ഇന്ത്യയുടെ സ്വന്തം ഗെയിം ആണ് .

ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ് ഗാർഡ്‌സ് എന്നാണ് FAU-G എന്ന ഗെയിമിന്റെ പൂർണ നാമം .അതുപോലെ തന്നെ ഈ ഗെയിമിൽ നിന്നും ലഭിക്കുന്ന തുകയുടെ 20 ശതമാനം ഭാരത് കെ വീർ ട്രസ്റ്റിലേക്കാണ് പോകുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :