ഇന്ത്യയുടെ സ്വന്തം FAU-G;പ്രീ രജിസ്‌ട്രേഷൻ ആരംഭിച്ചു
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിച്ചുകൊണ്ടിരുന്ന ഒരു ഗെയിം ആയിരുന്നു പബ്‌ജി .എന്നാൽ ചൈനയുമായുള്ള പ്രശ്നത്തിൽ പബ്‌ജി എന്ന ഗെയിം ഇന്ത്യയിൽ നിരോധിച്ചിരുന്നു .എന്നാൽ അതിനു തൊട്ടു പിന്നാലെ ഇന്ത്യയുടെ സ്വന്തം FAU-G എന്ന ഗെയിമുകൾ ഇന്ത്യയിൽ പ്രഖ്യാപിച്ചിരുന്നു .പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാർ ആയിരുന്നു FAU-G യുടെ ബ്രാൻഡ് അംബാസിഡർ ആയി എത്തിയിരുന്നത് .
അക്ഷയ് കുമാർ തന്നെയായിരുന്നു ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നത് .എന്നാൽ കഴിഞ്ഞ മാസം FAU-G യുടെ പുതിയ ടീസറുകളും മറ്റും പുറത്തുവന്നിരുന്നു .ഇപ്പോൾ ഇതാ FAU-G പ്ലേ സ്റ്റോറുകളിലും എത്തിയിരിക്കുന്നു .
എന്നാൽ ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുകയില്ല .ഇപ്പോൾ നിങ്ങൾക്ക് FAU-G പ്ലേ സ്റ്റോർ വഴി പ്രീ റെജിസ്ട്രേഷൻ നടത്തുവാൻ സാധിക്കുന്നതാണ് .
On the auspicious occasion of Gurupurab, we are starting the pre-registrations of FAU-G: Fearless And United Guards.
Pre-register and be the first to play the game. #FAUG #BeFearless
Pre-registration link: https://t.co/4TXd1F7g7J@VishalGondal @akshaykumar #happygurupurab
— nCORE Games (@nCore_games) November 30, 2020
പ്രീ റെജിസ്ട്രേഷൻ പ്ലേ സ്റ്റോറിൽ നിന്നും നടത്തിയാൽ ഈ ഗെയിം ലൈവ് ആകുന്ന സമയത്തു നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭ്യമാകുന്നതാണു് .Fearless and United Guards എന്നാണ് FAU-Gയുടെ പൂർണ നാമം .