ടിക്ക് ടോക്കിന്റെ പേരിൽ പുതിയ വാട്ട്സ് ആപ്പ് മെസേജുകൾ
ഈ ഫേക്ക് മെസേജുകൾ നിങ്ങൾ ഒഴിവാക്കണം
ഈ ഫേക്ക് മെസേജുകൾ നിങ്ങൾ ഒഴിവാക്കണം
കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു ഇന്ത്യയിൽ ടിക്ക് ടോക്ക് അടക്കം 59 ചൈനീസ് ആപ്ലികേഷനുകൾ നിരോധിച്ചിരുന്നത് .ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിക്ക് ടോക്ക് .
എന്നാൽ ഇപ്പോൾ ടിക്ക് ടോക്കിനു പകരമായി പ്ലേ സ്റ്റോറുകളിൽ നിന്നും ഇന്ത്യൻ ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ ടിക്ക് ടോക്കിന്റെ പേരിൽ വ്യാജ മെസ്സേജുകളും എത്തിയിരിക്കുന്നു .വാട്ട്സ് ആപ്പിലൂടെയാണ് ഇത്തരത്തിൽ വ്യാജ മെസ്സേജുകൾ എത്തിക്കൊണ്ടിരിക്കുന്നത് .
ടിക്ക് ടോക്കിന്റെ പ്രൊ ഇന്ത്യയിൽ എത്തിയെന്നും ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റാൾ ചെയ്യമെന്നും തരത്തിലുള്ള വാർത്തകൾ ഇപ്പോൾ വ്യാപകമായി വാട്ട്സ് ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്.എന്നാൽ നിങ്ങൾ അറിയാതെ തന്നെ ഇത്തരത്തിൽ വരുന്ന മെസേജുകൾ ഫോർവേഡ് ചെയ്യുന്നുമുണ്ട് .എന്നാൽ ശ്രദ്ധിക്കുക ഇത്തരത്തിൽ വരുന്ന മെസ്സേജുകൾ വ്യാജമാണോ അല്ലയോ എന്ന് ഉറപ്പുവരുത്താതെ ഫോർവേഡ് ചെയ്യുവാൻ പാടുള്ളതല്ല .