ഫേസ് ബുക്കിൽ പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ ഇതാ
'HUG' റീയാക്ഷനുകൾ ഉൾപ്പടെ പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ
ഫേസ്ബുക്കിൽ പുതിയ അപ്പ്‌ഡേഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു .പുതിയ രണ്ടു റീയാക്ഷനുകളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത് .'HUG' ന്റെ രണ്ടു തരത്തിലുള്ള റിയാക്ഷനുകളാണ് ഇനി മുതൽ ഫേസ്ബുക്കിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.നിലവിൽ ഉപഭോതാക്കൾക്ക് ലൈക്ക് ബട്ടണുകളടക്കം 6 ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .
മെസ്സഞ്ചറിലും കൂടാതെ ഫേസ്ബുക്ക് ആപ്ലികേഷനിലുമാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഓപ്‌ഷനുകൾ ലഭ്യമാകുന്നത് .ഉടൻ തന്നെ ഈ ഓപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ട്വിറ്ററിലൂടെയാണ് ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത് .അടുത്തതായി ഇപ്പോൾ മെസ്സഞ്ചറുകൾ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ മാത്രമല്ല .
ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫേസ്ബുക്ക് മെസ്സഞ്ചറുകൾ വിൻഡോസ് കൂടാതെ MAC എന്നി ഓപ്പറേറ്റിംഗ് സിസ്റ്റം ഡെസ്‌ക്ടോപ്പുകളിൽ സപ്പോർട്ട് ചെയ്യുന്നതാണ് .
ഇപ്പോൾ ഈ ആപ്ലികേഷനുകൾ ഉപഭോതാക്കൾക്ക് Microsoft Store കൂടാതെ Mac App Store എന്നി പ്ലാറ്റുഫോമുകളിൽ നിന്നും ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇപ്പോൾ വിൻഡോസ് കൂടാതെ MAC എന്നി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പുതിയ ഫീച്ചറുകളോടെയാണ് ഇപ്പോൾ ലഭ്യമാകുന്നത് .