വൺ സ്ട്രൈക്ക് പോളിസിയുമായി ഫേസ്ബുക്ക് എത്തി, എന്താണ് ഈ പോളിസി?
പുതിയ അപ്പ്‌ഡേഷനുകളുമായി ഫേസ്ബുക്ക് എത്തിക്കഴിഞ്ഞു
ഒരുപാടു അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഫേസ്ബുക്കിനു ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി ഒരു നിയമം ഇപ്പോൾ ഫേസ്ബുക്ക് കൊണ്ടുവന്നിരിക്കുകയാണ് .വൺ സ്ട്രൈക്ക് പോളിസി എന്നാണ് ഇതിന്റെ പേര് .ഫേസ്ബുക്കിന്റെ നിയമങ്ങൾ തെറ്റിച്ചു ഫേസ്ബുക്ക് ലൈവ് കൂടാതെ മറ്റു വിഡിയോകൾ പ്രദർശിപ്പിക്കുന്നവരെ തടയുവാൻ വേണ്ടിയാണു വൺ സ്ട്രൈക്ക് പോളിസി കൊണ്ടുവന്നിരിക്കുന്നത് .നിയമവിരുതിതമായി ലൈവുകൾ ചെയ്താൽ അപ്പോൾത്തന്നെ നീക്കം ചെയ്യുവാനുള്ള പോളിസിയാണിത് .ഇത് അനുസരിച്ചു നിശ്ചിത കാലത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നതാണ് .
ഫേസ്ബുക്കിന്റെ മറ്റൊരു അപ്പ്‌ഡേഷൻ
ഓരോ വർഷവും പുതിയ അപ്‌ഡേഷനുകളുമായി നമ്മളെ അമ്പരിപ്പിക്കുന്ന ഫേസ്ബുക്ക് ഇപ്പോൾ പുതിയ നിക്ക് നെയിം അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു .ഉപഭോതാക്കളുടെ സുഹൃത്തുക്കൾക്ക് നിക്ക് നെയിം അഥവാ വട്ടപ്പേരുകൾ നൽകുവാനുള്ള ഓപ്‌ഷനുകളാണ് ഉടൻ ലഭിക്കുന്നത് .ഫേസ്ബുക്ക് മെസഞ്ചറുകളിലാണ് പുതിയ നിക്ക് നെയിം ഓപ്‌ഷനുകൾ ലഭിക്കുന്നത് .നിങ്ങൾക്ക് സുഹൃത്തുക്കളുടെ പേരുകൾ മറ്റു നിക്ക് നെയിം നൽകുവാൻ സാധിക്കുന്നു .
ഈ വിവരങ്ങൾ ചാറ്റ് ഹിസ്റ്ററിയിലും കാണിക്കുന്നതായിരിക്കും .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ,നിങ്ങൾക്ക് ആരുടെ പേരാണ് മാറ്റേണ്ടത് അയാളുടെ ചാറ്റ് തുറക്കുക .അതിനു ശേഷം വലതുഭാഗത്തെ ലഭിക്കുന്ന ഇൻഫർമേഷൻ തുറക്കുക .അതിൽ നിക്ക് നെയിം എന്ന ഓപ്‌ഷൻ ലഭിക്കുന്നതായിരിക്കും .അതിൽ നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിന്റെ വട്ടപ്പേരോ കൂടാതെ നിങ്ങൾക്ക് ഇഷ്ടപെട്ട പേരുകളോ നൽകാവുന്നതാണ് .