ഓഹരി വിപണി ;ഫാബ് ഇന്ത്യ ഇതാ ഓഹരി വിപണിയിലേക്ക് എത്തുന്നു

ഓഹരി വിപണി ;ഫാബ് ഇന്ത്യ ഇതാ ഓഹരി വിപണിയിലേക്ക് എത്തുന്നു
HIGHLIGHTS

ഫാബ് ഇന്ത്യ ഇതാ ഓഹരി വിപണിയിലേക്ക് എത്തുന്നു

2,200 കര്‍ഷകര്‍ നേരിടും 10,300 കര്‍ഷകര്‍ പരോക്ഷമായും കമ്പനിയുമായി സഹകരിച്ച് പ്രര്‍ത്തിക്കുന്നുണ്ട്

  കണ്‍സ്യൂമര്‍ ലൈഫ്സ്റ്റൈല്‍  പ്ലാറ്റ്ഫോമായ ഫാബ്ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 

500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രമോട്ടര്‍മാരുടെയും 25,050,543 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും രാജ്യത്തെ ഈ ആദ്യ ഇഎസ്ജി ഐപിഒ.

 കമ്പനിയുമായി സഹകരിക്കുന്ന കരകൗശല വിദഗ്ധര്‍ക്കും കര്‍ഷകര്‍ക്കും 7,75,080 ഇക്വിറ്റി ഓഹരികള്‍ സമ്മാനമായി നല്‍കാനും പ്രമോട്ടര്‍മാര്‍ക്ക് പദ്ധതിയുണ്ട്. അമ്പതിനായിരത്തിലധികം  ഗ്രാമീണ കരകൗശല വിദഗ്ധരാണ് നിലവില്‍ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 64 ശതമാനത്തോളം സ്ത്രീകളാണ്. ഇവരില്‍ 70% വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. 2,200 കര്‍ഷകര്‍ നേരിടും 10,300 കര്‍ഷകര്‍ പരോക്ഷമായും കമ്പനിയുമായി സഹകരിച്ച് പ്രര്‍ത്തിക്കുന്നുണ്ട്.

 ഐസിഐസിഐ സെക്യൂരിറ്റീസ്, ക്രെഡിറ്റ് സുയ്സി സെക്യൂരിറ്റീസ് (ഇന്ത്യാ), ജെ.പി. മോര്‍ഗന്‍ ഇന്ത്യ, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യാ), എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, ഇക്വിറസ് ക്യാപിറ്റല്‍ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ്ങ് ലീഡ് മാനേജര്‍മാര്‍.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo