Amazon Fab Fest ;ട്രിപ്പിൾ പിൻ ക്യാമറയിൽ എത്തിയ Nokia 6.2 ഇപ്പോൾ 13999 രൂപയ്ക്ക്

Updated on 25-Nov-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും നവംബർ 26 മുതൽ നവംബർ 29 വരെയുള്ള തീയതികളിൽ സ്മാർട്ട് ഫോണുകൾ ഫാബ് ഫെസ്റ്റ് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഈ ദിവസ്സങ്ങളിൽ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .അതിൽ എടുത്തു പറയേണ്ടത് ട്രിപ്പിൾ പിൻ ക്യാമറകളിൽ നോക്കിയ പുറത്തിറക്കിയ 6.2 എന്ന സ്മാർട്ട് ഫോണുകളാണ് .13999 രൂപയ്ക്ക് ഈ ഫോണുകൾ ആമസോൺ ഫാബ് ഫെസ്റ്റ് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

നോക്കിയ 6.2-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.3 ഇഞ്ചിന്റെ FHD+ വാട്ടർ ഡ്രോപ്പ് Pureഡിസ്‌പ്ലേയിലാണ് എത്തുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും അതുപോലെ തന്നെ HDR 10 സപ്പോർട്ടും ഇതിനു ലഭിക്കുന്നതാണ് .പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Qualcomm Snapdragon 636 ഒപ്പം  Adreno 509 GPU ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

3GB RAM + 32GBയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 4GB RAM + 64GB/128GBയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ 3 ജിബിയുടെ വേരിയന്റുകൾ എത്തിയിട്ടില്ല .കൂടാതെ 512GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് നോക്കിയ 6.2 സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .

 3500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .അതുപോലെ ആൻഡ്രോയിഡിന്റെ Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ഉടൻ തന്നെ ഈ ഫോണുകളിൽ Android 10 അപ്പ്‌ഡേഷനുകളും ലഭിക്കുന്നതായിരിക്കും .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ വേരിയന്റുകൾക്ക് 14325  രൂപയാണ് വിലവരുന്നത് .എന്നാൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :