Exclusive:വൺപ്ലസ് 10 ഫോണുകൾ 150W ഫാസ്റ്റ് ചാർജിങിലും 50 എംപി ക്യാമറയിലും എത്തും എന്ന് ലീക്ക് സൂചിപ്പിക്കുന്നു
OnePlus 10 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു
രണ്ടു പ്രോസ്സസറുകളിൽ ഈ സ്മാർട്ട് ഫോണുകൾ പരീക്ഷിക്കുന്നുണ്ട്
ഇവിടെ നിന്നും ഇതാ OnePlus 10 ഫോണുകളുടെ ലീക്ക് ഫീച്ചറുകൾ നോക്കാം
വൺപ്ലസ്സിന്റെ പുതിയ വൺപ്ലസ് 10 എന്ന സ്മാർട്ട് ഫോണുകൾ ഈ വർഷം അവസാനത്തോടുകൂടി വിപണിയിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് .കഴിഞ്ഞ വർഷം അവസാനമായിരുന്നു വൺപ്ലസ് 9 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരുന്നത് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വൺപ്ലസ്സിന്റെ പുതിയ വൺപ്ലസ് 10 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ ഈ വർഷം എത്തുന്ന വൺപ്ലസ് 10 ഫോണുകളുടെ കുറച്ചു ലീക്കുകൾ ഇതാ ഡിജിറ്റ് ഇപ്പോൾ OnLeaks ആയി ചേർന്ന് പുറത്തുവിടുന്നു .
So… Today, I can confirm that the vanilla #OnePlus10 is definitely coming and guess what… I have its complete specs sheet to share with you… #FutureSquad
This exclusive comes on behalf of @digitindia -> https://t.co/AdZHiDO9EC pic.twitter.com/SKTFRsrvV1
— Steve H.McFly (@OnLeaks) April 21, 2022
കഴിഞ്ഞ വർഷം വിപണിയിൽ എത്തിയ OnePlus 9 എന്ന സ്മാർട്ട് ഫോണുകളിൽ മികച്ച ഫീച്ചറുകൾ തന്നെയായിരുന്നു നൽകിയിരുന്നത് .അതിൽ എടുത്തു പറയേണ്ട ഒന്നായിരുന്നു അതിന്റെ പ്രോസ്സസറുകൾ . Snapdragon 888 പ്രോസ്സസറുകളിൽ ആയിരുന്നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .അതുപോലെ തന്നെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എല്ലാം ഈ ഫോണുകളിൽ ലഭിച്ചിരുന്നു .വൺപ്ലസ് 10 ഫോണുകളിലേക്ക് വരുമ്പോൾ കുറച്ചുംകൂടി കൂടുതൽ ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത് .
ONEPLUS 10 LEAKED SPECIFICATIONS
OnePlus 9 camera module
OnLeaks ന്റെ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വൺപ്ലസ് ഇപ്പോൾ രണ്ടു പ്രോസ്സസറുകളിൽ ഈ വൺപ്ലസ് 10 ഫോണുകൾ വിപണിയിൽ എത്തിക്കുവാൻ ശ്രമിക്കുന്നുണ്ട് .സ്നാപ്ഡ്രാഗന്റെ പ്രോസ്സസറുകളിലും അതുപോലെ തന്നെ മീഡിയടെക്കിന്റെ 5ജി പ്രോസ്സസറുകളിലും ആണ് പ്രതീക്ഷിക്കുന്നത് .ഈ വർഷം മധ്യത്തോടു കൂടി വൺപ്ലസ് 10 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 6.7-inch Full HD+ AMOLED ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത് . അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് LTPO 2.0 ബാക്ക് പ്ലൈൻ ഫീച്ചറുകൾ .
മുകളിൽ സൂചിപ്പിച്ചപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ രണ്ടു പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .Qualcomm Snapdragon SoC (ചിലപ്പോൾ Snapdragon 8 Gen 1+) പ്രോസ്സസറുകളിലും അതുപോലെ തന്നെ MediaTek 9000 പോലെയുള്ള പ്രോസ്സസറുകളിലും പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ പ്രോസ്സസറുകൾ ഏതാകും എന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .
ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8GB/12GB കൂടാതെ 128GB/256GB വേരിയന്റുകളിൽ വരെ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .അതുപോലെ തന്നെ OxygenOS 12 ബേസ് ആയിട്ടുള്ള Android 12 ൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ OnePlus 10 സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .
OnePlus 9 ഫോണുകളിലേക്ക് വരുകയാണെങ്കിൽ 48 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ + 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് കൂടാതെ 2 മെഗാപിക്സലിന്റെ monochrome ലെൻസുകൾ എന്നിവയായിരുന്നു ഉണ്ടായിരുന്നത് .അതുകൊണ്ടു തന്നെ വൺപ്ലസ് 10 ഫോണുകളിലും മികച്ച ക്യാമറകൾ തന്നെ പ്രതീക്ഷിക്കാം .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ OnePlus 10 ഫോണുകളിൽ 4,800mAh ബാറ്ററി ലൈഫും അതുപോലെ തന്നെ 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നതാണ് .ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തന്നെ പ്രതീക്ഷിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് OnePlus 10 എന്ന സ്മാർട്ട് ഫോണുകൾ .
IS THIS THE ONEPLUS 10?
Alleged OnePlus 10 design (credit: LetsGoDigital)
ഇതുവരെ ഈ ഫോണുകളുടെ ഡിസൈൻ എങ്ങനെയാണു എന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .മാർച്ച് മാസ്സത്തിൽ എത്തിയ ലീക്കിന്റെ അടിസ്ഥാനത്തിൽ ONEPLUS 10 ഫോണുകൾ ചിലപ്പോൾ ഇതുപോലെ ആകും എന്നാണ് കരുതുന്നത് .Weibo-യിലെ Shadow_Leak എന്ന ഉപയോക്താവിൽ നിന്ന് LetsGoDigital-ന് ലഭിച്ച ഒരു ഫോട്ടോ അനുസരിച്ച്, OnePlus 10, OnePlus 10 Pro-യിൽ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടും.ഫോൺ രണ്ട് നിറങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു: OnePlus 9 സീരീസിലെ പോലെ വെർട്ടിക്കൽ ക്യാമറ മൊഡ്യൂളിനൊപ്പം കറുപ്പും വെളുപ്പും.LetsGoDigital-ന് ലഭിച്ച ചിത്രത്തിനൊപ്പം സ്‌പെസിഫിക്കേഷനുകൾ പോലെ മറ്റ് വിവരങ്ങളൊന്നും ഇല്ലായിരുന്നു.അവർ പറഞ്ഞിരിക്കുന്നത് ഈ വർഷം മധ്യത്തോടുകൂടി കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ് എന്നാണ് .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile