18000 mAh ന്റെ ബാറ്ററി ലൈഫിൽ ഈ സ്മാർട്ട് ഫോൺ

Updated on 10-Mar-2019
HIGHLIGHTS

18000mAh ന്റെ ബാറ്ററിയിൽ Energizer സ്മാർട്ട് ഫോണുകൾ എത്തി

ബാഴ്സിലോണയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് Energizer എന്ന കമ്പനിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകൾ ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .3000mAhന്റെയും 5000mAhന്റെ ബാറ്ററികൾക്ക് ഇനി വിടപറയാം .Energizer ന്റെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് 18000mAhന്റെ ബാറ്ററി കരുത്തിലാണ് .Energizerന്റെ പവർ മാക്സ് P18K POP എന്ന മോഡലുകളാണ് മൊബൈൽ വേൾഡ് കോൺഗ്രസിൽ Energizer പരിചയപ്പെടുത്തിയിരിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .

6.2-ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മുഴുവനായി ഇതിനു 5 ക്യാമറകളാണ് നൽകിയിരിക്കുന്നത് .സെൽഫി ക്യാമറകൾ ഡ്യൂവൽ ആണ് .അതിനോടൊപ്പം തന്നെ ഡ്യൂവൽ സെൽഫി ക്യാമറകളും കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ MediaTekന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieൽ തന്നെയാണ് Energizerന്റെ പവർ മാക്സ് P18Kഎന്ന സ്മാർട്ട് ഫോണുകളുടെ ഓപറേറ്റിങ് സിസ്റ്റവും പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകളും മികച്ചുതന്നെ നില്കുന്നു എന്നുതന്നെ പറയാം .6ജിബിയുടെ റാം കൂടാതെ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 18,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ ബാറ്ററി ലൈഫിൽ പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഫോൺ തന്നെയാണ്  Energizer ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഈ മോഡലുകൾ .ഇപ്പോൾ ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഈ സ്മാർട്ട് ഫോണുകൾ Energizer പരിചയപ്പെടുത്തിയിരിക്കുന്നത് .ഈ സമ്മറിൽ തന്നെ വിപണിയിലും പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :