ഷവോമിയുടെ റെഡ്മി 7s മോഡലുകൾക്ക് ശേഷം മറ്റൊരു ക്യാമറ സ്മാർട്ട് ഫോൺ കൂടി പുറത്തിറക്കുന്നു .റെഡ്മി K20 എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .എന്നാൽ ഇത് ലീക്ക് അനൗൺസ്‌മെന്റ് ആണ് .
6.39 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേ കൂടാതെ ഫുൾ HD+ 1080 x 2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 19.5:9 ഡിസ്‌പ്ലേ റെഷിയോയിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങുന്നത് .മറ്റൊരു സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകൾ തന്നെയാണ് .വൺ പ്ലസ് 7 പ്രൊ മോഡലുകൾക്ക് സമാനമായ രീതിയിലുള്ള പോപ്പ് അപ്പ് ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm's Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് റെഡ്മി K20 സ്മാർട്ട് ഫോണുകൾ എത്തുന്നത് .48 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ റെഡ്മി K20 യുടെ ലീക്ക് ആയിരിക്കുന്ന ഫീച്ചറുകളാണിത് .