സ്മാർട്ട് വാച്ചുകൾ നോക്കുന്നവർക്കായി ഒരു ഉഗ്രൻ ഓപ്‌ഷൻ ഇതാ

Updated on 12-May-2022
HIGHLIGHTS

ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തി

Dizo Watch S ആണ് വിപണിയിൽ എത്തിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ ബഡ്ജറ്റ് റെയ്ഞ്ചിൽ മറ്റൊരു സ്മാർട്ട് വാച്ച് കൂടി എത്തിയിരിക്കുന്നു  .Dizo Watch S എന്ന സ്മാർട്ട് വാച്ച് ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ Dizo Watch S സ്മാർട്ട് വാച്ചുകൾ 2000 രൂപ റെയ്ഞ്ചിൽ ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒന്നാണ് .

DIZO WATCH S SPECS AND FEATURES

സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകൾ 1.57 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് വാച്ചുകൾക്ക് 200×320 പിക്സൽ റെസലൂഷനും അതുപോലെ തന്നെ  IP68 ഇതിനു ലഭിക്കുന്നതാണ് .ഈ സ്മാർട്ട് വാച്ചുകൾ മൂന്നു നിറങ്ങളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Silver Blue, Golden Pink കൂടാതെ Classic Black എന്നി നിറങ്ങളിൽ ഇത് വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മികച്ച ഫിറ്റ്നസ് ഓപ്‌ഷനുകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .SpO2 ,ഹാർട്ട് റേറ്റ് ,കൂടാതെ 110 സ്പോർട്സ് ആക്റ്റിവിറ്റിസ് അടക്കം ഈ DIZO WATCH S ഉൾക്കൊള്ളിച്ചിരിക്കുന്നു .

ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ ബാറ്ററി തന്നെയാണ് .200mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ DIZO WATCH S സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .10 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ 2,299 രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :