DISNEY+ HOTSTAR ൽ പുതിയ DOLBY 5.1 സറൗണ്ട് സൗണ്ട് സപ്പോർട്ട്

Updated on 07-Apr-2020
HIGHLIGHTS

പുതിയ സപ്പോർട്ടുകൾ DISNEY+ HOTSTAR ൽ എത്തുന്നു

DISNEY+ HOTSTAR ഇപ്പോൾ ഇന്ത്യയിലും എത്തിയിരിക്കുന്നു .പുതിയ ഷോകളും കൂടാതെ പുതിയ സിനിമകളും എല്ലാം തന്നെ DISNEY+ HOTSTAR ൽ ഇപ്പോൾ ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ DISNEY+ HOTSTAR നു പുതിയ സൗണ്ട് സിസ്റ്റംവും സപ്പോർട്ട് ആകുന്നുണ്ട് .DOLBY 5.1 SURROUND SOUND ആണ് സപ്പോർട്ട് ആകുന്നത് .വളരെ കുറഞ്ഞ ചിലവിൽ നിലവിൽ ലഭിക്കുന്ന ഒരു ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസ് ആണ്  DISNEY+ HOTSTAR .

ഇപ്പോൾ അത്തരത്തിൽ ലഭിക്കുന്ന ഓൺലൈൻ സർവീസുകളിലൂടെ നമുക്ക് ഇഷ്ടപ്പെട്ട സിനിമകളും കൂടാതെ മറ്റു ഷോകളും കാണുവാനും സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ Disney+ Hotstar സർവീസുകളും ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് .വളരെ കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ സ്‌ട്രീമിംഗ്‌ സർവീസുകളാണ് ഇപ്പോൾ Disney+ Hotstar പുറത്തിറക്കിയിരിക്കുന്നത് .

Disney+ Hotstar VIP സബ്‌സ്‌ക്രിപ്‌ഷൻ ഇപ്പോൾ ഒരു വർഷത്തേക്ക് ലഭിക്കണമെങ്കിൽ നിങ്ങൾ നൽകേണ്ടത് വെറും 399 രൂപയാണ് .അതായത് 365 ദിവസ്സത്തേക്കാണ് വെറും 399 രൂപ ഇതിന്നായി ഈടാക്കുന്നത് .

ആമസോൺ പ്രൈം ,കൂടാതെ നെറ്റ്ഫ്ലിക്സ് സർവീസുകൾ ഇടക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ ചിലവിൽ ഇപ്പോൾ Disney+ Hotstar സർവീസുകൾ നിങ്ങൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ flagship Disney+ Hotstar പ്രീമിയം സർവീസുകൾക്ക് നിങ്ങൾ നൽകേണ്ടത് 1499 രൂപയാണ് .അതിൽ നിങ്ങൾക്ക് എക്സ്ട്രാ ഇംഗ്ലീഷ് ഷോകളും മറ്റു ലഭിക്കുന്നതാണ് .

ഇപ്പോൾ തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും ഉപഭോതാക്കൾക്ക് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ HOTSTAR നിലവിൽ ഉപയോഗിക്കുന്നവർ അത് പ്ലേ സ്റ്റോറിൽ നിന്നും ഇപ്പോൾ അപ്ഡേറ്റ് ചെയ്താൽ മാത്രം മതി .ഏകദേശം 21MBയ്ക്ക് അടുത്താണ്അപ്പ്ഡേറ്റ് ചെയ്യുന്നവർക്ക് വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :