ആപ്പിൾ ഐ ഫോൺ XI മോഡലുകളുടെ പുതിയ പിക്ച്ചറുകൾ ലീക്ക് ആയി
ജനുവരിയിൽ ഡിജിറ്റ് ആണ് ആദ്യത്തെ പിക്ച്ചറുകൾ ലീക്ക് ചെയ്തിരുന്നത്
ആപ്പിളിന്റെ ഏറ്റവും പുതിയ iPhone XI സ്മാർട്ട് ഫോണുകളുടെ പുതിയ ലീക്കുകൾ എത്തി .ജനുവരിൽ ഡിജിറ്റ് തന്നെ പുറത്തിവിട്ട പിക്ച്ചറുകൾക്ക് സമാനമായ പിക്ച്ചറുകളും മറ്റുമാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .പിക്ച്ചറുകളിൽ സൂചിപ്പിക്കുന്നത് അതിന്റെ ക്യാമറകളാണ് .കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ മൂന്നാമത്തെ പിക്ച്ചറുകളാണ് ഇപ്പോൾ ലീക്ക് ആയിരിക്കുന്നത് .OnLeaksആയി ഡിജിറ്റ് ജനുവരിയിൽ ഇതിന്റെ ആദ്യത്തെ പിക്ച്ചറുകൾ ലീക്ക് ചെയ്യുകയുണ്ടായി .അതും iPhone XI ന്റെ പുറകിലത്തെ ക്യാമറകൾ സൂചിപ്പിക്കുന്ന പിക്ച്ചറുകൾ തന്നെയായിരുന്നു .
2018 ൽ ആപ്പിളിൽ നിന്നും കുറച്ചു നല്ല സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുകയുണ്ടായി .എന്നാൽ പുതുവർഷത്തിലും പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ആപ്പിളിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആപ്പിൾ ഐ ഫോൺ XS കൂടാതെ ആപ്പിൾ ഐ ഫോൺ XS മാക്സ് എന്നി സ്മാർട്ട് ഫോണുകളുടെ ഒരു തുടർച്ചയായാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഈ വർഷം പുറത്തിറങ്ങുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് XI സ്മാർട്ട് ഫോണുകൾ ,ഇതിന്റെ ഫസ്റ്റ് ലുക്ക് ഇപ്പോൾ Slashleaks പുറത്തുവരുകയുണ്ടായി .ആപ്പിളിന്റെ ഈ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറയിലാണ് പുറത്തിറങ്ങുന്നത് .
Just another leak seemingly confirming my January #iPhoneXI prototype leak accuracy… pic.twitter.com/qVWF59GgKr
— Steve H.McFly (@OnLeaks) March 28, 2019
ആപ്പിളിന്റെ ഏറ്റവും പുതിയ XI സ്മാർട്ട് ഫോണുകളുടെ ഫസ്റ്റ് ലൂക്കാണ് ഇപ്പോൾ അവർ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു സവിശേഷതകളോടെയാണ് ആപ്പിൾ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറയിലാണ് ആപ്പിളിന്റെ ഈ ഫോണുകൾ വിപണിയിൽ എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ് .ഹുവാവെയുടെ മേറ്റ് 20 എന്ന മോഡലിന് സമാനമായ ക്യാമറകൾ തന്നെയാണ് ആപ്പിളിന്റെ ഈ പുതിയ മോഡലുകൾക്കും നൽകിയിരിക്കുന്നത് .2019 സെപ്റ്റംബറിൽ ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .