ഡിജിറ്റൽ ഇന്ത്യ ;രാജ്യാന്തര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കും

ഡിജിറ്റൽ ഇന്ത്യ ;രാജ്യാന്തര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കും
HIGHLIGHTS

ഈ വർഷം ഡിജിറ്റൽ ഇന്ത്യ ബഡ്ജറ്റ് 2022 അവതരിപ്പിച്ചു

രാജ്യാന്തര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കും

കാത്തിരുന്ന പുതിയ ബഡ്ജറ്റ് 2022 അവതരിപ്പിച്ചിരിക്കുന്നു .പുതിയ ബഡ്ജറ്റിൽ പല പുതിയ കാര്യങ്ങളും ഉൾപ്പെടുത്തുയിരിക്കുന്നു .ഡിജിറ്റൽ ഇന്ത്യ തന്നെയാണ് അതിൽ എടുത്തു പറയേണ്ടത് .ഈ പാസ്സ്പോർട്ടുകൾ ,ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ ,ഡിജിറ്റൽ പഠനം കൂടാതെ 5ജി സർവീസുകൾ എന്നിങ്ങനെ പല കാര്യങ്ങളും അതിൽ ഉണ്ട് .

ഇന്ത്യയിൽ രാജ്യാന്തര നിലവാരത്തിലുള്ള പഠനങ്ങൾ ഉറപ്പാക്കും .അതിന്നായി വിവിധ ഭാഷകളിൽ സേവനവുമായി സർവ്വകലാശാലകൾ എത്തും .മറ്റൊരു പ്രധാന കാര്യം ഡിജിറ്റൽ കറൻസി തന്നെയാണ് .1 മുതൽ 12 വരെയുള്ള ക്‌ളാസ്സുകാർക്ക് ഡിജിറ്റൽ ക്‌ളാസ്സുകൾ നൽകുന്ന ടിവി ചാനലുകളുടെ എണ്ണം 12 ൽ നിന്നും 200 ആക്കും .

ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വരും .അടുത്തതായി E-Passport ആണ് ഇനി ഇന്ത്യയിൽ എത്തുന്നത് .മൈക്രോ ചിപ്പ് ഘടിപ്പിച്ച അതീവ സുരക്ഷയുള്ള E-Passport കൾ ഈ വർഷം തന്നെ പുറത്തിറക്കും .ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു വൻ കുതിപ്പിന് തന്നെ ഇത് കാരണമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo