Digit Zero 1 അവാർഡ് ;മികച്ച പ്രീമിയം ഫ്ലാഗ് ഷിപ്പ് സ്മാർട്ട് ഫോണുകൾ

Updated on 10-Dec-2019

കഴിഞ്ഞ വർഷം സ്മാർട്ട്‌ഫോണുകളുടെ  ഏറ്റവും വലിയ കാര്യം 7nm നോഡ് പ്രോസസായിരുന്നു, ഇത് മുമ്പൊരിക്കലും കൈവരിക്കാത്ത കാര്യക്ഷമതയോടെ കൂടുതൽ പവർ നൽകാൻ SoC- കൾക്ക് കഴിഞ്ഞിരുന്നു .ഈ വർഷം, സ്മാർട്ട്‌ഫോണുകളിലെ വലിയ പ്രവണത 48 മുതൽ 64 മെഗാപിക്സൽ വരെയുള്ള മെഗാപിക്സലിന്റെ എണ്ണമുള്ള വലിയ സെൻസറുകളാണ്.മിഡ് റേഞ്ച്, ഹൈ-എൻഡ് സ്മാർട്ട്‌ഫോണുകളിൽ പലതും ഈ പ്രവണത സ്വീകരിച്ചെങ്കിലും, പ്രീമിയം മുൻനിര ഉപകരണങ്ങൾ അവരുടെ 12 മെഗാപിക്സൽ സെൻസറുകൾ നിലനിർത്തുന്നത് തുടർന്നിരുന്നു .ഡിസ്പ്ലേ ടെക്നോളജികളിലെ പ്രധാന മെച്ചപ്പെടുത്തലുകളും ഞങ്ങൾ കണ്ടു, എച്ച്ഡിആർ മുമ്പത്തേക്കാൾ വളരെ സാധാരണമായിത്തീർന്നു, കൂടാതെ ബാറ്ററി ടെക്കിലെ മെച്ചപ്പെടുത്തലുകൾ പോലും, ശേഷി, ഫോം-ഫാക്ടർ അല്ലെങ്കിൽ ചാർജിംഗ് വേഗത എന്നിവ മെച്ചപ്പെടുത്തിയിരിക്കുന്നു .കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്രീമിയം സ്മാർട്ട് ഫോണുകൾ ഈ വർഷങ്ങളിൽ പുറത്തിറങ്ങുകയുണ്ടായി .ഈ വർഷത്തെമികച്ച പ്രീമിയം ഫോൺ  ഡിജിറ്റ് സീറോ വൺ അവാർഡ് വിന്നർ ആരൊക്കെയെന്ന് നോക്കാം .

Zero1 Winner: Apple iPhone 11 Pro

ആൻഡ്രോയിഡിന്റെ സ്മാർട്ട് ഫോണുകളെ മാറിക്കടക്കുന്നത് എല്ലായ്പ്പോഴും ആപ്പിളിന്റെ ഫോണുകൾ തന്നെയാണ് .ആപ്പിളിന്റെ പ്രോസസറുകളിൽ ഉപഭോതാക്കൾക്കുള്ള വിശ്വാസ്സം തന്നെയാണ് അതിനു കാരണം .എന്നാൽ ആപ്പിൾ ഈ വർഷം ഏറ്റവും പുതിയ  A13 Bionic പ്രോസസറുകൾ പരിചയപ്പെടുത്തി .മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരുന്ന പ്രോസസറുകൾ ആയിരുന്നു ഇത് .കൂടാതെ ആപ്പിളിന്റെ ഈ ഫോണുകൾ മികച്ച ഗെയിമിംഗ് എക്‌സ്‌പീരിയൻസ് കാഴ്ചവെച്ചിരുന്ന ഒരു ഫോൺ കൂടിയായിരുന്നു .Apple iPhone 11 Pro ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് കൂടിയാണ് .മൊത്തത്തിൽ ആപ്പിളിന്റെ ഈ  iPhone 11 Pro എന്ന സ്മാർട്ട് ഫോണുകൾ ഈ വർഷത്തെ മികച്ച പ്രീമിയം സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .ഡിജിറ്റ് സീറോ അവാർഡ് വിന്നർ ആണ് iPhone 11 Pro ഫോണുകൾ .

Runner Up: Huawei P30 Pro

6.47 ഇഞ്ചിന്റെ ഫുൾ OLED ഡിസ്‌പ്ലേയിലാണ്  ഹുവാവെയുടെ P30 പ്രൊ  സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8  ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .40 മെഗാപിക്സൽ + 20  മെഗാപിക്സൽ + 8  മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഹുവാവെയുടെ P30 പ്രൊ  സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5x ഒപ്റ്റിക്കൽ സൂ & 10x  ഹൈബ്രിഡ് സൂം കൂടാതെ 50x ഡിജിറ്റൽ സൂം എന്നിവയും ഇതിന്റെ ക്യാമറകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 4,200 ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .മികച്ച ക്യാമറ ഫോണുകളുടെ കൂട്ടത്തിൽ ഹുവാവെയുടെ P30 പ്രൊ ഫോണുകളും ഉണ്ട് .

Best Buy: Apple iPhone 11


ഈ വർഷത്തെ ബെസ്റ്റ് ബയ്‌ സ്മാർട്ട് ഫോണുകളുടെ കൂട്ടത്തിൽ ആപ്പിളിന്റെ ഐഫോൺ 11 എന്ന സ്മാർട്ട് ഫോണുകൾ ഇടം പിടിച്ചിരിക്കുന്നു .ആപ്പിളിന്റെ ഐഫോൺ 11 പ്രൊ മോഡലുകളിലേതുപോലെ  A13 Bionic പ്രോസസറുകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ മികച്ച ബാറ്ററി ലൈഫും കൂടാതെ മികച്ച OLED IPS-LCD ഡിസ്പ്ലേ &  828 x 1792 എന്നിവ കാഴ്ചവെക്കുന്നുണ്ട് .ഡോൾബി വിഷൻ കൂടാതെ  HDR10 വീഡിയോ സപ്പോർട്ട് എന്നിവയും ഇതിനുണ്ട് .ക്യാമറയുടെ കാര്യത്തിലും സ്റ്റാൻഡേർഡ് പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട് .ഈ വർഷത്തെ മികച്ച പ്രീമിയം ഫോൺ ബെസ്റ്റ് ബയ്‌ അവാർഡുകൾ ലഭിച്ചിരിക്കുത് ആപ്പിളിന്റെ ഐഫോൺ 11 എന്ന ഫോണുകൾക്കാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :